Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാസൽഖൈമയിൽ കാറും മിനി...

റാസൽഖൈമയിൽ കാറും മിനി ബസും കൂട്ടിയിടിച്ചു; അഞ്ച്​ ഏഷ്യക്കാർക്ക്​ പരിക്ക്​

text_fields
bookmark_border
റാസൽഖൈമയിൽ കാറും മിനി ബസും കൂട്ടിയിടിച്ചു; അഞ്ച്​ ഏഷ്യക്കാർക്ക്​ പരിക്ക്​
cancel

റാസൽഖൈമ: റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച്​ ഏഷ്യക്കാർക്ക്​ പരിക്കേറ്റു. ഞായറാഴ്​ച രാവിലെ 7.30ഒാടെ സെഡാൻ കാറും മിനി ബസും കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായതെന്ന്​ റാക്​ പൊലീസി​​​െൻറ ഗതാഗത^പട്രോൾ വകുപ്പ്​ ഡയറക്​ടർ കേണൽ അഹ്​മദ്​ സഇൗദ്​ ആൽ സാം ആൽ നഖ്​ബി അറിയിച്ചു. 

ഇരു വാഹനത്തി​​​െൻറയും ഡ്രൈവർമാർക്ക്​ പരിക്കുണ്ട്​. രണ്ട്​ യാത്രക്കാരുടെ പരിക്ക്​ സാരമുള്ളത​െല്ലങ്കിലും 54കാരനായ യാത്രക്കാരന്​ ഗുരുതരമായി പരിക്കേറ്റു. ഇയാൾ അടിയന്തര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​. ഗതാഗത^പട്രോൾ വകുപ്പ്​ ഉദ്യോഗസ്​ഥർ, ആംബുലൻസ്​, രക്ഷാപ്രവർത്തകർ എന്നിവർ സംഭവ സ്​ഥലത്ത്​ കുതിച്ചെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങൾ റോഡിൽനിന്ന്​ നീക്കി ഗതാഗതം പുനസ്​ഥാപിച്ചു. അമിത വേഗതയും അശ്രദ്ധയുമാണ്​ അപകടത്തിന്​ കാരണമെന്ന്​ പ്രാഥമിക അന്വേഷണത്തിൽ വ്യക്​തമായതായി അഹ്​മദ്​ സഇൗദ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsAccident News
News Summary - accident-uae-gulf news
Next Story