Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാല്​ വാഹനങ്ങൾ...

നാല്​ വാഹനങ്ങൾ കൂട്ടിയിടിച്ചു;  ഒരാൾ മരിച്ചു, എട്ടുപേർക്ക്​ പരിക്ക്​

text_fields
bookmark_border
നാല്​ വാഹനങ്ങൾ കൂട്ടിയിടിച്ചു;  ഒരാൾ മരിച്ചു, എട്ടുപേർക്ക്​ പരിക്ക്​
cancel

അബൂദബി: അബൂദബിയിൽ നാല്​ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എട്ടുപേർക്ക്​ പരിക്കേറ്റു. പരിക്കേറ്റ എട്ടുപേരെ മഫ്​റഖ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്​ച ​ൈവകുന്നേരം മഫ്​റഖ്​ പാലത്തിൽ അബൂദബി ഭാഗത്തേക്കുള്ള പാതയിലാണ്​ അപകടമുണ്ടായ​െതന്ന്​ അബൂദബി പൊലീസ്​ അറിയിച്ചു. പെ​െട്ടന്ന്​ വാഹനം തിരിച്ചതും വാഹനങ്ങൾക്ക്​ ഇടയിൽ ആവശ്യത്തിന്​ അകലം പാലിക്കാതിരുന്നതുമാണ്​ അപകടത്തിന്​ കാരണമാ​യതെന്ന്​ പ്രാരംഭ അന്വേഷണം വ്യക്​തമാക്കുന്നതായി അബൂദബി ഗതാഗത-പട്രോൾ വകുപ്പിലെ അപകട അന്വേഷണ വകുപ്പ്​ മേധാവി ലെഫ്​റ്റനൻറ്​ കേണൽ ഡോ. മുസല്ലം ആൽ ജുനൈബി പറഞ്ഞു. വാഹനമോടിക്കുന്നവർ വേഗപരിധിയും ഗതാഗത നിയമങ്ങളും പാലിക്കണം. വാഹനങ്ങൾക്ക്​ ഇടയിൽ ആവശ്യമായ അകലം പാലിക്കുകയും റോഡിൽ ശ്രദ്ധിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsAccident News
News Summary - accident-uae-gulf news
Next Story