Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആറ്​ വാഹനങ്ങൾ...

ആറ്​ വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

text_fields
bookmark_border
ആറ്​ വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
cancel

അബൂദബി: ആറ്​ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുപേർക്ക്​ പരിക്കേറ്റു. അബൂദബി മുസഫ പാലത്തിന്​ സമീപം ശനിയാഴ്​ച രാത്രിയാണ്​ ഒരു വാഹനത്തിന്​ പിറകെ മറ്റൊന്നായി കൂട്ടിയിടി​ച്ചതെന്ന്​ അബൂദബി പൊലീസ്​ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അശ്രദ്ധ, അമിത വേഗത, വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാതിരിക്കൽ എന്നിവയാണ്​ അപകടത്തിന്​ ഇടയാക്കിയതെന്ന്​ പ്രാഥമിക അന്വേഷണത്തിൽ വ്യക്​തമായതായി ട്രാഫിക്​-പട്രോൾസ്​ ഡയറക്​ടറേറ്റിലെ അപകട അ​േന്വഷണ വകുപ്പ്​ മേധാവി കേണൽ മുസല്ലം ആൽ ജുനൈബി പറഞ്ഞു. നിശ്ചിത വേഗപരിധിയിൽ വാഹനമോടിക്കുന്നത്​ ഉൾപ്പെടെയുള്ള നിയമങ്ങൾ പാലിക്കാൻ അദ്ദേഹം ഡ്രൈവർമാരോട്​ ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsAccident News
News Summary - accident-uae-gulf news
Next Story