ദുബൈ ഒാേട്ടാഡ്രോമിൽ അപകടം; ഇറ്റാലിയൻ റേസ് ഡ്രൈവർ മരിച്ചു
text_fieldsദുബൈ: യു.എ.ഇ. സ്പോർട്സ് ചാമ്പ്യൻഷിപ്പിനിടെയുണ്ടായ അപകടത്തിൽ ഇറ്റാലിയൻ ഡ്രൈവർ മരിച്ചു. ശനിയാഴ്ച ദുബൈ ഒാേട്ടാഡ്രോമിൽ നടന്ന മൽസരത്തിനിടെ ബൈക്കിെൻറ ബ്രേക്കിനുണ്ടായ തകരാറിനെ തുടർന്നായിരുന്നു അപകടം. ദുബൈയിൽ നാല് വർഷമായി ധനകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഫെഡറിക്കോ ഫ്രാറ്റെലിയാണ് (49) മരിച്ചത്. യു.എ.ഇയിൽ തെൻറ ആദ്യത്തെ മൽസരത്തിൽ പെങ്കടുക്കവെയാണ് ദുരന്തം അദ്ദേഹത്തിെൻറ ജീവനെടുത്ത്. ആദ്യ മൽസരത്തിൽ മൂന്നാം സ്ഥാനത്തെത്താൻ ഫ്രാറ്റെലിക്ക് കഴിഞ്ഞിരുന്നു. മൂന്ന് വട്ടം ചാമ്പ്യനായ മഹ്മൂദ് തന്നീർ ആയിരുന്നു ജേതാവ്.
രണ്ടാം മൽസരത്തിൽ പെങ്കടുക്കവെയാണ് ബൈക്ക് തകരാറായതും നിയന്ത്രണം വിട്ട് മറിയുന്നതും. അപകടത്തെത്തുടർന്ന് മൽസരം നിർത്തിവെച്ചു. ഫ്രാറ്റെലിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് ബർഷ പൊലീസ് അേന്വഷണം ആരംഭിച്ചു. മൽസരം തുടങ്ങും മുമ്പ് സംസാരിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് ഇത് യു.എ.ഇയിലെ തെൻറ ആദ്യ മൽസരം ആണെന്നും അത് പരമാവധി ആസ്വദിക്കുമെന്നും പറഞ്ഞ ശേഷമാണ് ഫ്രാറ്റെലി റേസ് ട്രാക്കിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
