പാചകവാതകം ചോർന്ന് ഷാർജയിൽ കെട്ടിടം തകർന്നു
text_fieldsഷാർജ: പാചക വാതക സിലണ്ടർ പൊട്ടിത്തെറിച്ച് വ്യവസായ മേഖലയിൽ കെട്ടിടം തകർന്നു. അഞ്ച് വാഹനങ്ങളും നശിച്ചു. സ്ഫോടനത്തിെൻറ ആഘാതത്തിൽ വീട്ടിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ വ്യവസായ മേഖല 10ൽ ആണ് സംഭവം. രാവിലെ 7.10നാണ് അപകടം സംബന്ധിച്ച് ഷാർജ പൊലീസ് സെൻട്രൽ ഒാപ്പറേഷൻ റൂമിൽ വിവരമെത്തുന്നത്. ഉടനടി സിവിൽ ഡിഫൻസ് സംഘവും പാരമെഡിക്കുകളും അടങ്ങുന്ന സംഘം സ്ഥലത്തെത്തി. വീട്ടിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ ഏഷ്യൻ വംശജനെ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിലെ മറ്റു വീടുകളിൽ നിന്നായി 77 താമസക്കാരെയും ഒഴിപ്പിച്ചു. ഇവർക്ക് വീടിെൻറ കേടുപാടുകൾ തീർക്കും വരെ പൊലീസും റെഡ്ക്രസൻറും ചേർന്ന് താമസ സൗകര്യമൊരുക്കും.
പാചക വാതകം ചോർന്നതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയതെന്ന് ഷാർജ െപാലീസ് ഫോറൻസിക് ലാബിലെ വിദഗ്ധൻ കേണൽ ആദിൽ അൽ മസീമി പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തത് ഇത്തരം ദുരന്തങ്ങൾ വരുത്തിവെക്കുമെന്ന് അേദ്ദഹം പറഞ്ഞു. സിലണ്ടറുകൾ സൂര്യപ്രകാശം തട്ടുന്നിടത്തോ ചൂടുള്ളിടത്തോ അടുപ്പിന് തൊട്ടുത്തോ സൂക്ഷിക്കരുത്. വായു കടന്നു പോകാൻ സൗകര്യമുള്ള മുറികളിൽ കുത്തനെ വേണം സിലണ്ടറുകൾ വെക്കാനെന്നും അൽ മസീമി ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
