ബ്രേക്ക് നഷ്ടപ്പെട്ട വാഹനത്തെ അപകടത്തില്‍ നിന്നും രക്ഷിച്ച് ദുബൈ പൊലീസ്
text_fieldsദുബൈ: ബ്രേക്ക് നഷ്ടപ്പെട്ട് സംഭവിക്കുമായിരുന്ന ഗുരുതര അപകടം ദുബൈ പൊലീസിെൻറയും ഇമറാത്തി പൗരെൻറയും മികച്ച ഇടപെടൽ കൊണ്ട് ഒഴിവായി. പ്രത്യേക പരിരക്ഷ ആവശ്യമുള്ള വാഹനയാത്രികൻ പ്രശ്നങ്ങളില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വാഹനമോടിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ ഡ്രൈവർ കടുത്ത പരിഭ്രാന്തിയിലായി. എന്നാലും സമയം കളയാതെ ദുബൈ പൊലീസിെൻറ 999 നമ്പറിൽ ബന്ധപ്പെട്ടു. വാഹനം ഏതു സമയവും നിയന്ത്രണം വിട്ട് ഇടിച്ചേക്കും എന്ന അവസ്ഥയിലായിരുന്നു.
ഡ്രൈവറെ സമാശ്വസിപ്പിക്കാൻ ശ്രമിച്ച ദുബൈ പൊലീസ് ഒാപ്പറേഷൻസ് റൂം അധികൃതർ സമീപത്തെ പൊലീസ് പട്രോൾ സംഘങ്ങൾക്കെല്ലാം ഇക്കാര്യമറിയിച്ച് സന്ദേശം നൽകിയിരുന്നു. എന്നിരിക്കിലും ഏതു സമയവും വാഹനം ഇടിച്ചേക്കും എന്ന അവസ്ഥയായിരുന്നു. ഒാപ്പറേഷൻ റൂം ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഒമർ അബ്ദുല്ലാ അൽ ശംസി ഉടനടി ബ്രേക്ക് നഷ്ടപ്പെട്ട വാഹനത്തിലെ ഡ്രൈവറെ ഫോൺ ചെയ്ത് മുന്നിലുള്ള വാഹനത്തിെൻറ നമ്പർ നൽകാൻ ആവശ്യപ്പെട്ടു. ആ വാഹനമോടിച്ച ഇമറാത്തി പൗരനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ച അദ്ദേഹം വാഹനത്തിെൻറ വേഗത കുറക്കാൻ നിർദേശിച്ചു.പിന്നിൽ ബ്രേക്ക് നഷ്ടപ്പെട്ട് വരുന്ന വാഹനം ഇടിക്കുേമ്പാൾ ആഘാതം കുറക്കാനാണ് ഇത്തരമൊരു നിർദേശം നൽകിയത്.
ഇരു വാഹനങ്ങളിലെയും ൈഡ്രവർമാരും പൊലീസ് അധികൃതരും ഫോണിൽ സംസാരിച്ച് മുന്നിലുള്ള വാഹനത്തിൽ വാഹനം മുട്ടിച്ച് നിർത്തുകയായിരുന്നു.
വാഹനം നിർത്തിയപ്പോഴേക്കും പൊലീസ് സംഘം സ്ഥലത്തെത്തി തുടർ സൗകര്യങ്ങളൊരുക്കി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
