Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ​ട്ടി​ട​ത്തി​ല്‍...

കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ്​ മ​ല​യാ​ളി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

text_fields
bookmark_border
കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ്​ മ​ല​യാ​ളി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍
cancel
ഷാ​ര്‍ജ: ഷാ​ര്‍ജ ഖാ​ലി​ദ് തു​റ​മു​ഖ​ത്ത് കെ​ട്ടി​ട​ത്തി​െ​ൻ​റ അ​റ്റ​കു​റ്റ പ​ണി​ക്കി​ടെ വീ​ണ് പ​രി​ക്കേ​റ്റ മ​ല​യാ​ളി​യാ​യ കെ.ശ്രീ​കു​മാ​ര്‍ (36) അ​ല്‍ ഖാ​സി​മി ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്‍പ​ത് മ​ണി​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ദു​ബൈ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ് പൊ​ലീ​സെ​ത്തു​മ്പോ​ള്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച് കി​ട​ക്കു​ന്ന ശ്രീ​കു​മാ​റി​നെ​യാ​ണ് ക​ണ്ട​ത്. ത​ല​യി​ലു​ള്‍പ്പെ​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ആ​രോ​ഗ്യ സ്ഥി​തി​യെ കു​റി​ച്ച് കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ന് കാ​ര​ണം സു​ര​ക്ഷ വീ​ഴ്ച്ച​യാ​ണോ​യെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.  
 
Show Full Article
TAGS:accidentgulf newsmalayalam news
News Summary - accident-uae-gulf news
Next Story