Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്​മാനിൽ വാഹനാപകടം;...

അജ്​മാനിൽ വാഹനാപകടം; പെരിന്തൽമണ്ണ സ്വദേശി മരിച്ചു

text_fields
bookmark_border
sreelesh gopalan
cancel

അജ്മാൻ: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാനിടിച്ച്​ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ മരിച്ചു. പെരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ (51) ആണ് മരിച്ചത്​. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തു കൊണ്ടിരുന്ന അദ്ദേഹം അജ്മാൻ അമ്മാൻ സ്ട്രീറ്റിൽ തന്‍റെ കാർ നിർത്തിയ ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്​.

സാരമായ പരിക്കേറ്റ ശ്രീലേഷിനെ പോലീസ് അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതനായ വട്ടക്കണ്ടത്തിൽ ഗോപാലന്‍റെയും കമലത്തിന്‍റെയും മകനാണ്.

എൻ.എം.സി ഹോസ്പിറ്റൽ ഫാർമസിസ്റ്റായ ശില്പയാണ് ഭാര്യ. മകൻ: ശ്രാവൺ പഠനവുമായി ബന്ധപ്പെട്ട് യു.കെയിലും മകൾ ശ്രേയ നാട്ടിലുമാണുള്ളത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajman
News Summary - accident: perinthalmanna native died in ajman
Next Story