എഫ്.സി.എൽ സേവനങ്ങൾ ഇനി ദുബൈയിലും
text_fieldsഎഫ്.സി.എൽ ലോയേഴ്സ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ
ദുബൈ: കഴിഞ്ഞ 14 വർഷത്തിലേറെയായി ആസ്‌ട്രേലിയയിൽ വിവിധ മേഖലകളിൽ വിശ്വാസ്യതയാർന്ന സേവനങ്ങൾ നൽകി വരുന്ന ഫ്ലൈവേൾഡ് ഗ്രൂപ്പിന്‍റെ കൊമേഴ്സ്യൽ ലോ വിഭാഗമായ എഫ്.സി.എൽ ലോയേഴ്സ് യു.എ.ഇയിൽ പ്രവർത്തനം ആരംഭിച്ചു.
യു.എ.ഇയിലെ പ്രവാസികൾക്കും വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എഫ്.സി.എൽ ലോയേഴ്സ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഫാമിലി ലോ, റന്റൽ തർക്കങ്ങൾ, എംപ്ലോയ്‌മെന്റ് ലോ, ട്രാവൽ ബാൻ, ചെക്ക് കേസുകൾ, ബിസിനസ് ലോ, കോർപറേറ്റ് ലോ, വിൽസ് തയാറാക്കൽ, കരാർ തയാറാക്കലും പരിശോധനയും, നിയമോപദേശം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ എഫ്.സി.എൽ മുഖേന ലഭ്യമാകും. യു.എ.ഇയിൽ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ മിഡിൽ ഈസ്റ്റിലെ നിയമസേവന രംഗത്ത് കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന് എഫ്.സി.എൽ ലോയേഴ്സ് ഡയറക്ടർ അഡ്വ. താര എസ്. നമ്പൂതിരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, അഡ്വ. താര എസ്. നമ്പൂതിരി, ൈഫ്ലവേൾഡ് ഗ്രൂപ് സി.ഇ.ഒ റോണി ജോസഫ്, സി.ഒ.ഒ പ്രിൻസ് ജേക്കബ് എബ്രഹാം, യു.കെ ഡയറക്ടർ ടിൻസ് എബ്രഹാം, ൈഫ്ലവേൾഡ് ഓവർസീസ് എജുക്കേഷൻ ഡയറക്ടർ റോബി ജോസഫ്, യു.എ.ഇ റീജ്യനൽ ഹെഡ് ഡാനിയൽ ജോണി, ആർ.ജെ ഫസലു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

