അപകടങ്ങളില്ലാത്ത വേനൽക്കാലം: ട്രാഫിക് കാമ്പയിനുമായി അജ്മാൻ പൊലീസ്
text_fieldsഅജ്മാൻ: അപകടങ്ങളില്ലാത്ത വേനൽക്കാലം ട്രാഫിക് കാമ്പയിനുമായി അജ്മാൻ പൊലീസ്. ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ കാമ്പയിൻ ജൂലൈ ഒന്നു മുതൽ മൂന്ന് മാസം നീളും. എല്ലാ റോഡ് ഉപയോക്താക്കളെയും ലക്ഷ്യമിടുന്നതാണ് കാമ്പയിന്‍.. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും വേനൽക്കാലത്ത് അപകടങ്ങൾ കുറക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത്.
സമൂഹത്തിൽ ഗതാഗത അവബോധം വളർത്തുന്നതിനും സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തുന്നതിനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അജ്മാൻ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു.
ഗതാഗത നിയമങ്ങൾ പാലിക്കൽ, പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കൽ, പതിവായി വാഹന അറ്റകുറ്റപ്പണികൾ നടത്തൽ, ടയർ സുരക്ഷ ഉറപ്പാക്കൽ, ലോഡ് പരിധി കവിയാതിരിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വേനൽക്കാലത്ത് റോഡ് ഉപയോക്താക്കളുടെ സുരക്ഷക്ക് ഈ നടപടികൾ ഉറപ്പ് വരുത്തുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

