വാഹനാപകടം; രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ റോഡിലിറങ്ങി
text_fieldsസല്ഖൈമയില് കാര്‍ അപകടത്തിൽപെട്ടയാള്ക്കു വേണ്ടി നടന്ന രക്ഷാപ്രവര്‍ത്തനം
റാസല്‍ഖൈമ: എമിറേറ്റില്‍ വാഹനാപകടത്തിൽപെട്ടയാളെ രക്ഷിക്കാന്‍ ഹെലികോപ്ടര്‍ റോഡിലിറക്കി റാക് ആഭ്യന്തര മന്ത്രാലയം. റാക് പൊലീസ് ഓപറേഷന് റൂമില്‍ അപകട വിവരം ലഭിച്ചയുടന്‍ വേഗത്തിലുള്ള ഇടപെടലാണ് അധികൃതരില്‍നിന്ന് ലഭിച്ചത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകരുകയും വാഹനമോടിച്ചിരുന്ന യു.എ.ഇ പൗരന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റോഡിന്റെ മധ്യഭാഗത്തായി ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യുകയും അപകടത്തില്‍പ്പെട്ടയാളെ കാറില്‍നിന്ന് ആംബുലന്‍സ് സ്ട്രക്ച്ചറില്‍ ഹെലികോപ്ടറിലേക്ക് മാറ്റുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

