Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാടാനപ്പള്ളി സ്വദേശി...

വാടാനപ്പള്ളി സ്വദേശി ഷാർജയിൽ വാഹനമിടിച്ച്​ മരിച്ചു

text_fields
bookmark_border
വാടാനപ്പള്ളി സ്വദേശി ഷാർജയിൽ വാഹനമിടിച്ച്​ മരിച്ചു
cancel

ഷാർജ: മൂന്നു ദിവസമായി യു.എ.ഇയിൽ കാണാതായ വാടാനപ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. വാടാനപ്പള്ളി അറക്കവീട്ടി ൽ പരേതനായ അബ്​ദുൽ ഖാദറി​​െൻറ മകൻ ഷിറാസ്​ (42)​​െൻറ മൃതദേഹമാണ്​ കണ്ടെത്തിയത്​. ഷാർജ നാഷനൽ പെയിൻറിന്​ സമീപം വാഹനമി ടിച്ച്​ മരണം സംഭവിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ അറിയിച്ചു.

കുവൈത്ത്​ ഹോസ്​പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ടെലിഫോണി കമ്പ്യൂട്ടർ നെറ്റ്​ കമ്പനിയിൽ കേബിൾ ഇൻസ്​റ്റാൾ അസിസ്​റ്റൻറ്​ ജോലി ചെയ്​തു വരികയായിരുന്നു.

ഷിറാസിനെ കാണാതായതിനെ തുടർന്ന്​ സുഹൃത്തുക്കളും ബന്ധുക്കളും പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ്​ മൃതദേഹം മോർച്ചറിയിലുണ്ടെന്ന വിവരം ലഭിക്കുന്നത്​. മദ്യപിച്ച്​ വാഹനമോടിച്ച സംഘമാണ്​ അപകടം വരുത്തിവെച്ചത്​ എന്നാണ്​ വിവരം. മാതാവ്​: ലൈല, ഭാര്യ: ഷാദിയ. ആറു വയസുള്ള ഒരു കുഞ്ഞുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
News Summary - accident death
Next Story