Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബുദാബിയിൽ ബൈക്ക്...

അബുദാബിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

text_fields
bookmark_border
അബുദാബിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ്  ചികിത്സയിലായിരുന്നയാൾ മരിച്ചു
cancel

അബുദാബി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മംഗലം സ്വദേശി പരേതനായ പള്ളിപ്പറമ്പിൽ അസൈനാർ മകൻ അലി അഷ്കർ ആണ്​ (26) മരിച്ചത്​. അബുദാബിയിൽ  ഒരു കോഫി ഷോപ്പിൽ  ഡെലിവറി ബോയ്​ ആയി ജോലി ചെയ്യുന്ന അലി ഓടിച്ചിരുന്ന ബൈക്ക് ഒരാഴ്ച മുമ്പ് നജിദാ സ്ട്രീറ്റിലെ ഡിവൈഡറിൽ തട്ടി തെറിച്ചായിരുന്നു അപകടം. 

തലക്ക്  ഗുരുതരമായി പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ  ചികിത്സയിലായിരുന്ന അലി തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയോടെ മരിക്കുകയായിരുന്നു. സഹോദരിയുടെ വിവാഹത്തിനായി കഴിഞ്ഞ ഡിസംബറിലാണ്  നാട്ടിൽ വന്ന്‌ പോയത്. ആറു വർഷത്തോളമായി ഗൾഫിലുണ്ട്. അവിവാഹിതനാണ്. മാങ്ങാപറമ്പിൽ ഉമൈബയാണ്  മാതാവ്. സഹോദരി  ആരിഫ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashkar
News Summary - accident death
Next Story