അബൂദബിയിൽ 44 വാഹനങ്ങൾ കൂട്ടിയിടിച്ചു; 22 പേർക്ക് പരിക്ക്
text_fieldsഅബൂദബി: അബൂദബി ശൈഖ് മുഹമ്മദ് ബിൻ റാശിദ് സ്ട്രീറ്റിൽ 44 വാഹനങ്ങൾ കൂട്ടിയിടിച്ച അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. രണ്ടുേപർക്ക് ഇടത്തരം പരിക്കുണ്ട്. 18 പേരുടെ പരിക്ക് സാരമുള്ളതല്ല. ഒരാളുടെ കണ്ണിനാണ് ഗുരുതരമായ പരിക്ക്.
ചൊവ്വാഴ്ച രാവിലെ എേട്ടാടെയാണ് അപകടം. മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ദുബൈ^അബൂദബി അതിര്‍ത്തിയോടുത്താണ് സംഭവം. മൂടല്‍മഞ്ഞില്‍ ജോലിസ്ഥലത്തേക്ക് പോയവരുടെ വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.
പല വാഹനങ്ങളും തൊട്ടുമുന്നില്‍ മറ്റൊരു വാഹനം അപകടത്തില്‍പെട്ട് കിടക്കുന്നത് അറിയാതെ അവയിലേക്ക് ഇടിച്ച് കയറി. അപകടത്തെ തുടർന്ന് വാഹനങ്ങൾ അൽ സംഹ പാലം ഇ^11 ശൈഖ് മഖ്തൂം ബിൻ റാശിദ് റോഡ് വഴി തിരിച്ചുവിട്ടു. പരിക്കേറ്റവരെ ആംബുലന്‍സിലും സിവില്‍ ഡിഫന്‍സിെൻറ വാഹനങ്ങളിലുമായി ആശുപത്രിയിലേക്ക് മാറ്റി. റോഡില്‍ തകര്‍ന്നുകിടന്ന 44 വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ വൻ സന്നാഹം ആവശ്യമായിവന്നു. എമിറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വലിയ തോതിൽ മഞ്ഞ് മൂടിയിരുന്നു. മഞ്ഞുള്ള സമയത്ത് വാഹനങ്ങൾ ശ്രദ്ധാപൂർവം ഒാടിക്കണമെന്നും അമിത വേഗത ഒഴിവാക്കണമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി.
വാഹനമോടിക്കുന്നവർ അപകടമുണ്ടായിടത്തേക്ക് അനാവശ്യമായി നോക്കരുതെന്നും (റബർ നെക്ക്) ഇത് കൂടുതൽ അപകടത്തിലേക്ക് നയിക്കുമെന്നും പൊലീസ് അറിയിച്ചു. രാവിലെ 6.30 മുതല്‍ 9.30 വരെയും വൈകുന്നേരം മൂന്ന് മുതല്‍ ആറ് വരെയും വലിയ ട്രക്കുകൾ പ്രധാന റോഡുകളിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കാനും പൊലീസ് നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
