Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെരുന്നാൾ ദിവസം...

പെരുന്നാൾ ദിവസം ഉമ്മയോട്​ ഫോണിൽ സംസാരിക്കവെ വാഹനാപകടം; മലപ്പുറം സ്വദേശി​ ഉമ്മുൽഖുവൈനിൽ മരിച്ചു

text_fields
bookmark_border
പെരുന്നാൾ ദിവസം ഉമ്മയോട്​ ഫോണിൽ സംസാരിക്കവെ വാഹനാപകടം; മലപ്പുറം സ്വദേശി​ ഉമ്മുൽഖുവൈനിൽ മരിച്ചു
cancel

ഉമ്മുൽഖുവൈൻ: പെരുന്നാൾ ദിവസം റോഡരികിൽ ഉമ്മായോട്​ ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ട വാഹനമിടിച്ച്​ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. റിട്ട. ഡിവൈ.എസ്.പി ടി.ടി. അബ്ദുൽ ജബ്ബാറിന്‍റെയും റംലയുടെയും മകൻ വളാഞ്ചേരി എടയൂർ പൂക്കാട്ടിരി ടി.ടിപ്പടി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്. വെള്ളിയാഴ്ച രാ​ത്രിയാണ്​ സംഭവം.

ദുബൈയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്. തിരികെ വരുമ്പോൾ റോഡരികിൽ മാതാവുമായി ഫോണിൽ സംസാരിച്ച്​ നിൽക്കവെ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അബൂദബി എലംകോ കമ്പനിയിൽ ജോലി ചെയ്യുന്ന ജസീം ദുബൈ റാഷിദിയയിലാണ്​ താമസം. ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കുന്നു. ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - Accident Death: Native from Malappuram died at Umm Al Quwain
Next Story