Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ വാഹനാപകടം;...

അബൂദബിയിൽ വാഹനാപകടം; മൂന്നുപേർ മരിച്ചു, 44 പേർക്ക്​ പരിക്ക്​

text_fields
bookmark_border
അബൂദബിയിൽ വാഹനാപകടം; മൂന്നുപേർ മരിച്ചു, 44 പേർക്ക്​ പരിക്ക്​
cancel

അബൂദബി: അബൂദബിയിൽ ബസും രണ്ട്​ കാറുകളും ഉൾപ്പെട്ട അപകടത്തിൽ മൂന്നുപേർ മരിക്കുകയും 44 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഷവാമെഖ്​ പാലത്തിലേക്ക്​ വരുന്ന റോഡിൽ തിങ്കളാഴ്​ചയാണ്​ അപകടം. 

തൊഴിലാളികളെ കൊണ്ടുപോവുകയായിരുന്ന ബസാണ്​ അപകടത്തിൽ പെട്ടത്​. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ബസിലുള്ളവരാണ്​. അപകടത്തെ തുടർന്ന്​ റോഡരികിലുള്ള സൂചനബോർഡി​​​െൻറ ലോഹക്കാല്​ ബസിന്​ മുകളിൽ വീണാണ്​ മരണം സംഭവിച്ചത്​.

ഒരു ലോറി പെ​െട്ടന്ന്​ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ താൻ വാഹനം വെട്ടിക്കുകയായിരുന്നുവെന്നാണ്​ ബസ്​ ഡ്രൈവർ പൊലീസിനോട്​ പറഞ്ഞത്​. തുടർന്ന്​ ബസ്​ നിസാൻ പട്രോൾ കാറുമായി കൂട്ടിയിടിച്ചു. കാർ ഡ്രൈവർ  കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കവേ വാഹനം മിനിവാനിൽ പോയി ഇടിക്കുകയായിരുന്നു.

ബസ്​ നാല്​ തവണ മറിഞ്ഞതിനാൽ ഡ്രൈവർ അമിത വേഗതയിൽ വാഹനം ഒാടിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ്​ പൊലീസ്​. നാലാമത്തെ മറിച്ചിലിൽ ബസ്​ ടയറിൽ നേരെ നിൽക്കുകയായിരുന്നു. ബസ്​ കാറിൽനിന്ന്​ നിശ്ചിത അകലവും പാലിച്ചിരുന്നി​ല്ലെന്ന്​ പൊലീസ്​ പറഞ്ഞു. ബസ്​ ഡ്രൈവറും ലോറി ഡ്രൈവറും മൊബൈൽ ഫോൺ ഉപയോഗിച്ചതാണ്​ അപകടത്തി​​​െൻറ പ്രധാന കാരണമെന്ന്​ സംശയിക്കുന്നു. ഇക്കാര്യം സ്​ഥിരീകരിക്കുന്നതിനുള്ള അന്വേഷണം നടത്തിവരികയാണെന്ന്​  അബൂദബി ട്രാഫിക്​ ​പൊലീസിലെ എക്​സ്​റ്റീരിയർ റോഡ്​സ്​ മേധാവി ബ്രിഗേഡിയർ ജനറൽ സാലിം ആൽ ദാഹിരി പറഞ്ഞു.

കാർ ഡ്രൈവറായ ഇമാറാത്തിയും മിനി വാൻ ഡ്രൈവറായ ഏഷ്യക്കാരനും അപകടത്തി​​​െൻറ ഇരകൾ മാത്രമായതിനാൽ അവർ​െക്കതിരെ കേസെടുത്തിട്ടില്ല. അപകടം സംബന്ധിച്ച്​ രാവിലെ 7.30നാണ്​ പൊലീസിന്​ വിവരം ലഭിച്ചത്​. പൊലീസും ആംബുലൻസുകളും ആശുപത്രി ജീവനക്കാരും സംഭവസ്​ഥലത്ത്​ കുതിച്ചെത്തി. പരിക്കേറ്റവരെ റഹ്​ബയിലെയും മഫ്​റഖിലെയും ആശുപത്രികളിലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathuaenews
News Summary - accident death in abudhabi-uae-uaenews
Next Story