Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ വിമാനത്താവളത്തിലെ അപകടം; നാലുപേർക്ക് പരിക്ക്

text_fields
bookmark_border
അതിവേഗം ഇടപെട്ട് അടിയന്തര പ്രതികരണ വിഭാഗം
ദുബൈ വിമാനത്താവളത്തിലെ അപകടം; നാലുപേർക്ക് പരിക്ക്
cancel

ദുബൈ വിമാനത്താവളത്തിലെ അപകടം; നാലുപേർക്ക് പരിക്ക്

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവിച്ച അപകടത്തിൽ ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവം ഉടൻ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ വ്യക്തമാക്കി.

അപകടത്തെ തുടർന്ന് അടിയന്തര പ്രതികരണ സംഘങ്ങളെ ഉടൻ വിന്യസിച്ചുവെന്നും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ നാല് സ്റ്റാഫ് അംഗങ്ങൾക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് ഉടൻ മെഡിക്കൽ സഹായം ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.

മുന്‍കൂട്ടി തയ്യാറാക്കിയ അടിയന്തര പദ്ധതികളുടെ അടിസ്ഥാനത്തിൽ ഭൂരിഭാഗം ടെർമിനലുകളും നേരത്തെ തന്നെ യാത്രക്കാരിൽ നിന്ന് ഒഴിപ്പിച്ചിരുന്നതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.

സ്ഥിതിഗതികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - accident at Dubai Airport; four people injured
Next Story