യു.എ.ഇയിലെ സ്ത്രീ മുന്നേറ്റം സ്വാഗതാര്‍ഹം -അലീഷ മൂപ്പന്
text_fieldsദുബൈ: സ്ത്രീകളെ പുരോഗതിയുടെ പങ്കാളികളായും തലമുറകളുടെ നിര്‍മാതാക്കളായും രക്തസാക്ഷികളുടെ മാതാക്കളായും കണക്കാക്കുകയും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പുരുഷന്മാര്ക്കൊപ്പം തുല്യമായ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്ന യു.എ.ഇയിൽ ജീവിക്കുന്നവർ ഭാഗ്യവാന്മാരാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ജി.സി.സി മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ വനിതാദിന സന്ദേശത്തിൽ പറഞ്ഞു.
യു.എൻ.ഡി.പിയുടെ മാനവ വികസന റിപ്പോര്‍ട്ട് 2022ന്റെ ജെന്‍ഡര്‍ ഇന്‍ഇക്വാലിറ്റി സൂചികയില്‍ (ജി.ഐ.ഐ) അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 11ാം സ്ഥാനത്തുമാണ് രാജ്യം. ഏഴ് വര്‍ഷം മുമ്പ് യു.എ.ഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ സ്ഥാപിതമായതിന് ശേഷം ജി.ഐ.ഐയില്‍ യു.എ.ഇയുടെ 38 സ്ഥാനങ്ങള്‍ കുതിച്ചുയർന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്.
ആസ്റ്ററില്‍ ഉയര്‍ന്ന മാനേജ്മെന്റും നേതൃസ്ഥാനങ്ങളും വഹിക്കുന്ന തൊഴില്‍ ശക്തിയില്‍ 60 ശതമാനത്തിലധികം പേരും ശ്രദ്ധേയരായ സ്ത്രീകളാണ്. മക്കിന്‍സി റിപ്പോര്‍ട്ടനുസരിച്ച്, സമൂഹത്തില്‍ സ്ത്രീ സമത്വം മുന്നോട്ട് കൊണ്ടുപോകുകയാണെങ്കില്‍, 2025ഓടെ ആഗോള ജി.ഡി.പിയില്‍ 12 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും.
ലോകത്തിന്റെ മറ്റു ഭാഗങ്ങളും സ്ത്രീകളുടെ കഴിവുകള്‍ തിരിച്ചറിയുകയും അവരെ മുന്നില്‍ നിര്‍ത്തി മഹത്തായ ഉദ്യമങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ട സമയമാണിത്. ലോകത്തിന്റെ വികസനത്തിന് സംഭാവന ചെയ്യാനുള്ള വിദ്യാഭ്യാസവും പരിശീലനവും ശരിയായ അവസരങ്ങളും വലിയൊരു വിഭാഗം സ്ത്രീകള്‍ ഇന്ന് നേടുന്നുണ്ട് -അവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
