സ്വീകരണവും യാത്രയയപ്പും നല്കി
text_fieldsഫാ. എബി കെ. രാജുവിനും നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്തിനും സഭ മാനേജിങ് കമ്മിറ്റി അംഗം ബേബി തങ്കച്ചന് ഉപഹാരം സമ്മാനിക്കുന്നു
റാസല്‍ഖൈമ: റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ ഫാ. എബി കെ. രാജുവിന് സ്വീകരണവും നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്തിനും കുടുംബത്തിനും യാത്രയയപ്പ് നല്കി. ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഫാ. എബി കെ. രാജു അധ്യക്ഷത വഹിച്ചു.
സജി വര്‍ഗീസ്, രാജേഷ് ഫിലിപ്പ്, കോശി വര്‍ഗീസ്, ബിനു ജേക്കബ്, യാനിസ് യോഹന്നാന്, വിനോദ് പാപ്പച്ചന്, മിനി വിനോദ്, അനു വിനോദ്, അഡ്വ. ജെയിന് അരുണ്‍, സ്റ്റാന്‍ലി തോംസണ്‍, ബേബി തങ്കച്ചന്, ബ്ലെസി സിറില്‍ കൊച്ചമ്മ, ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഇരുവര്‍ക്കും ഇടവകയുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

