അക്കാഫ് ഓണാഘോഷങ്ങൾക്ക് തുടക്കം
text_fieldsഅക്കാഫ് ഇവന്റ്സ് ഓണാഘോഷങ്ങൾ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: അക്കാഫ് ഇവന്റ്സ് ‘ആവണിപ്പൊന്നോണം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് തുടക്കമായി. ദുബൈ മില്ലേനിയം സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു.
അക്കാഫ് ഗ്ലോബൽ ഓണം ജനറൽ കൺവീനർ മനോജ് ജോൺ, അക്കാഫ് ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി കെ.വി. മനോജ്, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി, വൈസ് പ്രസിഡന്റ് അഡ്വ. ആഷിക് തൈക്കണ്ടി, ശ്യാം, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, അക്കാഫ് വനിത വിഭാഗം ചെയർപേഴ്സൻ റാണി സുധീർ, കൾചറൽ കോഓഡിനേറ്റർ വി.സി. മനോജ്, പ്രോഗ്രാം എക്സ്കോം ശ്രീജ സുരേഷ്, കോമ്പറ്റിഷൻ കമ്മിറ്റി കൺവീനർ ഷെമിൻ റഫീഖ്, ഷെഫി, സൂരജ്, സജി പിള്ള, വിദ്യ പുതുശ്ശേരി എന്നിവർ സംസാരിച്ചു.
ദുബൈ ഇന്ത്യൻ കോൺസുലാർ ജനറൽ ഡോ. അമൻ പുരിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു. ഏഴു മണി മുതൽ കലാമത്സരങ്ങൾ ആരംഭിച്ചിരുന്നു. ഒക്ടോബർ എട്ടിന് ഷാർജ എക്സ്പോ സെന്ററിലാണ് ആവണിപ്പൊന്നോണം സമാപന സമ്മേളനം.

