അക്കാഫ് പ്രഫഷനൽ ലീഗ് സീസൺ 3 ജേഴ്സി പ്രകാശനം
text_fields‘അക്കാഫ് പ്രീമിയർ ലീഗ് 3’യുടെ ജേഴ്സി പ്രകാശന ചടങ്ങിൽ യു.എ.ഇ മുൻ ദേശീയ ക്രിക്കറ്റ്
ക്യാപ്റ്റൻ സി.പി. റിസ്വാൻ കപ്പുയർത്തിക്കാണിക്കുന്നു
ഷാർജ: അക്കാഫ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റായ ‘അക്കാഫ് പ്രീമിയർ ലീഗ് 3’ (എ.പി.എൽ3) ഈ മാസം 12 മുതൽ ഷാർജ ഡി.സി സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിന്റെ ജേഴ്സി,ഫിക്സ്ചർ പ്രകാശനം യു.എ.ഇ മുൻ ദേശീയ ക്രിക്കറ്റ് ക്യാപ്റ്റനും ഐ.സി.സി ഏകദിന ക്രിക്കറ്റിൽ ആദ്യ സെഞ്ചുറി നേടിയ മലയാളിയുമായ സി.പി. റിസ്വാൻ നിർവഹിച്ചു. ഫെബ്രുവരി മൂന്നുവരെ നടക്കുന്ന ടൂർണമെന്റിൽ എട്ട് വനിത ടീമുകൾ ഉൾപ്പെടെ 32 ടീമുകൾ മാറ്റുരക്കും. ടൂർണമെന്റ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് തുടരും. ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി യോഗം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ശ്രീപ്രകാശിനെ പൊന്നാടയണിച്ചു. അക്കാഫ് ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതം പറഞ്ഞു. മുഖ്യരക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ എന്നിവർ സംസാരിച്ചു. എ.പി.എൽ3 ജനറൽ കൺവീനർ കിഷൻ കുമാർ, അഡ്വൈസറി അംഗം ബിന്ദു ആന്റണി, എക്സ്കോം കോഓഡിനേറ്റർ ജോൺസൻ എന്നിവരെ സദസ്സിന് പരിചയപ്പെടുത്തി. അനൂപ് അനിൽ ദേവൻ, അഡ്വ. ഹാഷിക് തൈക്കണ്ടി, മനോജ് കെ.വി എന്നിവർ ആശംസകൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

