അക്കാഫ് പ്രഫഷനൽ ലീഗ് നാലാം സീസൺ സമാപിച്ചു
text_fieldsഅക്കാഫ് പ്രഫഷനൽ ക്രിക്കറ്റ് ലീഗിലെ ജേതാക്കൾ
ദുബൈ: അക്കാഫ് പ്രഫഷനൽ ക്രിക്കറ്റ് ലീഗ് നാലാമത് സീസണ് ആവേശകരമായ സമാപനം. ഫൈനലിൽ ഗവൺമെന്റ് കോളജ് മടപ്പള്ളിയെ 107 റൺസിന് തകർത്ത് സി.എച്ച്.എം.എം കോളജ് വർക്കല ചാമ്പ്യന്മാരായി. റോയൽ സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി സ്റ്റാർ സ്ട്രൈക്കേഴ്സ് വനിതാ ലീഗ് ചാമ്പ്യന്മാരായി.
പുരുഷ ലീഗ് ഫൈനലിൽ 48 പന്തിൽനിന്ന് സെഞ്ചുറിയും (119) രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയ സി.എച്ച്.എം.എം വർക്കലയുടെ ജുനൈദ് ഷംസുവാണ് ഹീറോ ഓഫ് ദ മാച്ച്. വനിത ലീഗ് ഫൈനലിൽ 18 റൺസും ഒരു വിക്കറ്റും നേടിയ സ്റ്റാർ സ്ട്രൈക്കേഴ്സിന്റെ സൗമ്യ രാധാകൃഷ്ണൻ വുമൺ ഓഫ് ദ മാച്ചായി. പ്രദർശന മത്സരത്തിൽ അക്കാഫ് പ്രസിഡന്റ് ഇലവനെ പരാജയപ്പെടുത്തി സെക്രട്ടറി ഇലവൻ വിജയികളായി.
ഫൈനൽ മത്സരങ്ങൾ മാധ്യമ പ്രവർത്തകൻ മിന്റു ജേക്കബ് ഉദ്ഘാടനം ചെയ്തു. അക്കാഫ് പ്രഫഷനൽ ലീഗ് അംബാസഡറും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ശ്രീശാന്തും വേദിയിൽ സന്നിഹിതനായിരുന്നു. സിനിമാ സംവിധായകനും ഡയറക്ടേഴ്സ് ഇലവൻ ക്യാപ്റ്റനുമായ സജി സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.എസ്. വിജയകുമാർ സ്വാഗതവും ട്രഷറർ ജുഡീൻ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.
എ.പി.എൽ സീസൺ 4 ജനറൽ കൺവീനർ ബിജു കൃഷ്ണൻ, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ചീഫ് കോഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്, ജോയന്റ് സെക്രട്ടറി രഞ്ജിത് കോടോത്ത്, എ.പി.എൽ ജോയന്റ് ജനറൽ കൺവീനർമാരായ ഗോകുൽ ജയചന്ദ്രൻ, ബോണി വർഗീസ്, മായ ബിജു, എക്സോം കോഓഡിനേറ്റർമാരായ അമീർ കല്ലട്ര, സിയാദ് സലാഹുദീൻ , സുമീഷ് സരളപ്പൻ, അനി കാർത്തിക്, ലേഡീസ് വിങ് ജനറൽ സെക്രട്ടറി രശ്മി ഐസക്, എ.പി.എൽ അഡ്വൈസർ ബിന്ദു, ആന്റണി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

