Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്കാഫ് മ്യൂസിക് ക്ലബ് ’സംഗീത സായാഹ്നം’

text_fields
bookmark_border
അകാഫ് ഇവന്റ്സ് മ്യൂസിക് ക്ലബ്‌ പരിപാടിയിൽ പങ്കെടുത്തവർ
അക്കാഫ് മ്യൂസിക് ക്ലബ് ’സംഗീത സായാഹ്നം’
cancel
camera_alt

അകാഫ് ഇവന്റ്സ് മ്യൂസിക് ക്ലബ്‌ പരിപാടിയിൽ പങ്കെടുത്തവർ

ദുബൈ: ലോക സംഗീത ദിനത്തോടനുബന്ധിച്ച് അക്കാഫ് മ്യൂസിക് ക്ലബ് ’സംഗീത സായാഹ്നം’ സംഘടിപ്പിച്ചു. അകാഫ് ഇവന്‍റ്സ് കൾച്ചറൽ സെന്‍ററിൽ നടന്ന പരിപാടിയിൽ അകാഫ് പ്രസിഡന്‍റ് ചാൾസ് പോൾ മ്യൂസിക് ക്ലബ് ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. ചാരിറ്റി ആൻഡ് കൾച്ചറൽ കോർഡിനേറ്റർ വി.സി. മനോജ്, ലേഡീസ് വിങ് പ്രസിഡന്‍റ് വിദ്യ പുതുശ്ശേരി എന്നിവർ മ്യൂസിക് ക്ലബിന്‍റെ ഉപദേഷ്ടാക്കളായും, ഷെഫി അഹമ്മദ് സെക്രട്ടറിയായും പുഷ്പ മഹേഷ്, അനൂപ് നായർ എന്നിവർ കോഓർഡിനേറ്റർമാരായും, ശ്രീമോൾ, ശ്രീകല, ഷർമിസ്, സജയ് എന്നിവർ ജോ. സെക്രട്ടറിമാരായും ചുമതലയേറ്റു.

ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ, സംഘടനയുടെ ചീഫ് പാട്രൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, സെക്രട്ടറി കെ. വി. മനോജ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജോ. സെക്രട്ടറിമാരായ രഞ്ജിത്ത് കോടോത്ത്, ഷകീർ ഹുസൈൻ, ജോ. ട്രഷറർ ഷിബു മുഹമ്മദ്‌, അസി. ചീഫ് കോഓർഡിനേറ്റർ സനീഷ് കുമാർ, കോഓർഡിനേറ്റർ സത്താർ, ലേഡീസ് വിങ് ചെയർപേഴ്സൺ റാണി സുധീർ, വൈസ് പ്രസിഡന്‍റ് ബിന്ദു ആന്‍റണി എന്നിവർ പങ്കെടുത്തു.തുടർന്ന് മ്യൂസിക് ക്ലബ് അംഗങ്ങൾ സംഗീതപരിപാടികൾ അവതരിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Acaf Music Club 'Music Evening'
Next Story