Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ക്കാ​ഫ്​...

അ​ക്കാ​ഫ്​ 'ശ്രാ​വ​ണ​പൗ​ർ​ണ'​മി​യി​ൽ നടി ഷീ​ല​ക്ക്​ ആ​ദ​രം

text_fields
bookmark_border
അ​ക്കാ​ഫ്​ ശ്രാ​വ​ണ​പൗ​ർ​ണ​മി​യി​ൽ നടി ഷീ​ല​ക്ക്​ ആ​ദ​രം
cancel

ദു​ബൈ: അ​ഭി​ന​യ മി​ക​വി​ന്‍റെ ആ​റു പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ടു​ന്ന ഷീ​ല​ക്ക്​ അ​ക്കാ​ഫ്​ ഇ​വ​ന്‍റ്​​സി​ന്‍റെ ആ​ദ​രം. ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ ദു​ബൈ അ​ൽ​നാ​സ​ർ ലെ​ഷ​ർ​ലാ​ൻ​ഡി​ൽ ന​ട​ക്കു​ന്ന 'ശ്രാ​വ​ണ​പൗ​ർ​ണ​മി' ഓ​ണാ​ഘോ​ഷ​ത്തി​ലാ​ണ്​ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​ത്തെ ആ​ദ​രി​ക്കു​ന്ന​ത്.

പ്രേം​ന​സീ​റി​നൊ​പ്പം നാ​യി​ക​യാ​യി 107 സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച്​ ഗി​ന്ന​സ് റെ​ക്കോ​ർ​ഡി​ൽ സ്ഥാ​നം പി​ടി​ച്ച ഷീ​ല മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​ര​സ്കാ​രം, സ​ഹ​ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം, ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​രം തു​ട​ങ്ങി​യ​വ നേ​ടി​യി​ട്ടു​ണ്ട്. മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്കു കു​ടി​യേ​റി​യ വ്യ​ക്തി​ത്വ​ങ്ങ​ളെ തി​രി​ച്ച​റി​യു​ക​യും ആ​ദ​രി​ക്കു​ക​യും വ​രും ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്​ പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ അ​ക്കാ​ഫ്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സം​ഗീ​ത, നൃ​ത്ത പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ശ്രാ​വ​ണ പൗ​ർ​ണ​മി​യി​ൽ അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress SheelaAcaf'Shravanapoorna'
News Summary - Acaf honors actress Sheela on 'Shravanapoorna'
Next Story