അക്കാഫ് ഗാവൽ ക്ലബ് ഒന്നാം വാർഷികം ആഘോഷിച്ചു
text_fieldsഅക്കാഫ് ടോസ്റ്റ്മാസ്റ്റേഴ്സ് ഗാവൽ ക്ലബ് ഒന്നാം വർഷികാഘോഷത്തിൽ പങ്കെടുത്തവർ
ദുബൈ: അക്കാഫ് ഇവന്റ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് അക്കാഫ് ഗാവൽ ക്ലബ് ഒന്നാം വാർഷികം ആഘോഷിച്ചു. 10 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് ക്ലബ്ബിൽ അംഗത്വം ലഭിക്കുക. കുട്ടികളിലെ നേതൃത്വപാടവം, ആശയവിനിമയ മികവ്, പൊതുസദസുകളിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള ധൈര്യം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരിശീലന പരിപാടികളാണ് ക്ലബ് സംഘടിപ്പിച്ചു വരുന്നത്. ഒന്നാം വാർഷികാഘോഷ ചടങ്ങിൽ മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി മുഖ്യാതിഥിയായി.
പുതിയ ഭാരവാഹികൾ ആയി അംറ ഫര്യാൽ (പ്രസിഡന്‍റ്), ഹന്നാ മാത്യു (വൈസ് പ്രസിഡന്‍റ് എജ്യുക്കേഷൻ), നഹ്യാൻ ഷാഹുൽ (വൈസ് പ്രസിഡന്‍റ് മെമ്പർഷിപ്), മരിയ ജോഷ്വാ (സെക്രട്ടറി), അർപ്പിതാ അനൂപ് (ട്രഷറർ), റോബർട്ട് ജൂഡിൻ ഫെർണാണ്ടസ് (പബ്ലിക് റിലേഷൻസ്), നാഥാനിയേൽ ജോയ് (സെർജെന്‍റ് അറ്റ് ആം) എന്നിവരെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരു വർഷക്കാലം ഗാവൽ ക്ലബ്ബിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ചീഫ് കോർഡിനേറ്റർ അന്നു പ്രമോദ്, കോർഡിനേറ്റർമാരായ ആശ സിയാദ്, അഞ്ജു ജോബർട്, ലേഖ വിജയദാസ്, പി.കെ റജീന, ഡോ. നവ്യ ചെറിയാൻ, ശിവാങ്കി ശ്രീകുമാർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. അക്കാഫ് ഇവന്റ്സ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്‍റ് അഡ്വ. ഹാഷിക്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ജോയിന്‍റ് ട്രഷറർ ഷിബു മുഹമ്മദ്, ലേഡീസ് വിങ് സെക്രട്ടറി രശ്മി ഐസക്, ജോയിന്‍റ് സെക്രട്ടറി മുന്ന ഉല്ലാസ്, സോഷ്യൽ മീഡിയ കോർഡിനേറ്റർ അബ്ദുൽ സത്താർ, അസി. ചീഫ് കോർഡിനേറ്റർ സനീഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

