അക്കാഫ് ഇവന്റ്സ് ‘സേ നോ ടു ഡ്രഗ്സ്’ ലോഗോ പ്രകാശനം ചെയ്തു
text_fieldsഅക്കാഫ് ഇവന്റ്സിന്റെ സേ നോ ടു ഡ്രഗ്സ് കാമ്പയിനിന്റെ ലോഗോ പ്രകാശനം മന്ത്രി വീണ
ജോർജ് നിർവഹിക്കുന്നു
ദുബൈ: വർധിച്ചുവരുന്ന മയക്കുമരുന്ന് ഭീഷണിയിൽനിന്ന് ജന്മനാടിനെ രക്ഷിക്കാനായി അക്കാഫ് ഇവന്റ്സ് പ്രഖ്യാപിച്ച സേ നോ ടു ഡ്രഗ്സ് കാമ്പയിനിന്റെ ലോഗോ പ്രകാശനം ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു. ‘ട്രെൻഡല്ല ബ്രോ ട്രാപ്പാണിത്’ എന്ന ടാഗ്ലൈനോട് കൂടിയാണ് പോസ്റ്റർ പുറത്തിറക്കിയത്.ചടങ്ങിൽ അക്കാഫ് ഇവന്റ്സ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു.
അക്കാഫിന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കേരളത്തിലെ കാമ്പസുകളെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു.
ജനറൽ സെക്രട്ടറി വി.എസ് ബിജുകുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജുമൈറ ഗ്രൂപ് വൈസ് പ്രസിഡന്റ് ഫഹീം അലി, ജബൽ അലി പൊലീസ് ചീഫ് റിയാദ് അഹമ്മദ്, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.ഇന്ത്യ-യു.എ.ഇ ബന്ധം ഹൃദയത്തോട് ചേർത്തുവെക്കേണ്ടതാണെന്നും അക്കാഫ് നടത്തുന്ന കാമ്പയിൻ പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഫഹീം അലി പറഞ്ഞു.
കാമ്പയിൻ ലോഗോ തയാറാക്കിയ കേരളവർമ കോളജിലെ സുധീഷ് ശ്രീധരനെ മന്ത്രി വീണ ജോർജ് ഉപഹാരം നൽകി അനുമോദിച്ചു.അക്കാഫ് രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, മുഹമ്മദ് റാഫി, അക്കാഫ് കാമ്പയിൻ ജനറൽ കൺവീനർ അഡ്വ. സനാഫർ അറക്കൽ, അക്കാഫ് വൈസ് പ്രസിഡന്റുമാരായ അഡ്വ. ആഷിക്, ശ്യാം വിശ്വനാഥ്, ജോയന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് കോടോത്ത്, അമീർ കല്ലട്ര, കാമ്പയിൻ കോഓഡിനേറ്റർമാരായ ശ്രീജ സുരേഷ്, അബ്ദുൽ സത്താർ, ജോയന്റ് കൺവീനർ ജയകൃഷ്ണൻ, കൾച്ചറൽ കോഓഡിനേറ്റർ വി.സി മനോജ്, അക്കാഫ് ലേഡീസ് വിങ് സെക്രട്ടറി രശ്മി ഐസക് എന്നിവർ സംസാരിച്ചു.അക്കാഫ് ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

