Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചര ലക്ഷം രൂപയുടെ സാഹിത്യ അവാർഡുമായി അക്കാഫ്​ ഇവന്‍റ്​സ്​

text_fields
bookmark_border
ജീവിതം സാഹിത്യത്തിനായി സമർപ്പിക്കുകയും വാർധക്യത്തിലും രോഗപീഡകളിലും പ്രയാസപ്പെടുകയും ചെയ്യുന്ന പ്രതിഭകളെയും അവാർഡിന്​ പരിഗണിക്കും
അഞ്ചര ലക്ഷം രൂപയുടെ സാഹിത്യ അവാർഡുമായി അക്കാഫ്​ ഇവന്‍റ്​സ്​
cancel
camera_alt

അക്കാഫ് ഇവന്‍റ്​സ്​ നടത്തുന്ന ആഗോള കഥാ മത്സരത്തിന്‍റെ പോസ്റ്റർ പ്രകാശന ചടങ്ങ്

ദുബൈ: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവന അർപ്പിക്കുന്നവർക്കായി അഞ്ചര ലക്ഷം രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ച്​ അക്കാഫ് ഇവന്‍റ്​സ്​. ജീവിതം സാഹിത്യത്തിനായി സമർപ്പിക്കുകയും എന്നാൽ വാർധക്യത്തിലും രോഗപീഡകളിലും പ്രയാസപ്പെടുകയും ചെയ്യുന്ന പ്രതിഭകളെയും അവാർഡിനായി പരിഗണിക്കും. അക്കാഫ് ഇവെന്‍റ്​സ്​ നടത്തുന്ന ആഗോള കഥാമത്സരത്തിന്‍റെ പോസ്റ്റർ പ്രകാശന ചടങ്ങിൽ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിലാണ്​ അവാർഡ് നൽകുന്ന വിവരം വെളിപ്പെടുത്തിയത്​.

മലയാള സാഹിത്യത്തിന് പ്രവാസലോകത്തുനിന്നും ലഭിക്കുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള പുരസ്കാരമാണിത്​. നേരത്തെ പുരസ്കാരം നൽകിയിരുന്നെങ്കിലും ഇടക്കാലത്ത്​ നിലച്ച്​ പോകുകയായിരുന്നു. ഇതാണിപ്പോൾ പുനരാരംഭിക്കുന്നത്​. അവാർഡ്​ തുക അഞ്ചര ലക്ഷമായി ഉയർത്തിയതായും ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ അക്കാഫ് പ്രസിഡന്‍റ്​ ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും അക്കാഫ് സാഹിത്യ വിഭാഗം ഉപദേശക സമിതി അംഗവുമായ ഗീതാ മോഹൻ മുഖ്യാതിഥിയായിരുന്നു. മാധ്യമപ്രവർത്തകരായ വനിത, സുരേഷ് വെള്ളിമറ്റം, അനൂപ് കീച്ചേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ജോയിന്‍റ്​ സെക്രട്ടറി രഞ്ജിത്ത് കോടോത്ത് എന്നിവർക്കൊപ്പം അമീർ കല്ലട്ര, അഡ്വ. ഹാഷിക് തൈക്കണ്ടി, ഷിബു മുഹമ്മദ്, വി.സി മനോജ്, അനൂപ് കുമ്പനാട്, റാണി സുധീർ, വിദ്യ പുതുശ്ശേരി, രശ്മി ഐസക്, മഞ്ജു ശ്രീകുമാർ, സജ്‌ന അബ്ദുല്ല, റമൽ നാരായണൻ, ശ്രീകുമാർ, ജോയ് തെക്കൂടൻ, അക്ബർ ആലിക്കര, അജിത് വള്ളോലി എന്നിവർ സംസാരിച്ചു. അക്കാഫ് സാഹിത്യ വിഭാഗം ജനറൽ കൺവീനർ അജിത് കണ്ടല്ലൂർ സ്വാഗതവും കോർഡിനേറ്റർ ദീപിക സുജിത് നന്ദിയും രേഖപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Acaf Events presents a literary award of Rs. 5.5 lakh
Next Story