Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅക്കാഫ് ഇവന്‍റ്​സ്​...

അക്കാഫ് ഇവന്‍റ്​സ്​ വായനശാല ഒരുങ്ങുന്നു

text_fields
bookmark_border
അക്കാഫ് ഇവന്‍റ്​സ്​ വായനശാല ഒരുങ്ങുന്നു
cancel
camera_alt

അക്കാഫ് ഇവന്‍റ്​സ് വായനശാലയിലേക്ക്​ മാധ്യമ പ്രവർത്തകൻ സാദിഖ്​ കാവിൽ ആദ്യ പുസ്തകം കൈമാറുന്നു

ദുബൈ: പ്രവാസികൾക്കിടയിൽ വായന വളർത്തുന്നതിനും പുതു എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി അക്കാഫ് ഇവന്‍റ്​സ് ലിറ്റററി ക്ലബ്ബിന്‍റെ നേതൃത്വത്തിൽ വായനശാല പ്രവർത്തനം ആരംഭിക്കുന്നു. ഏപ്രിൽ അവസാനം ദുബൈ അൽ നഹ്ദയിലെ സഹീൽ 2 ബിൽഡിങ്ങിലെ അക്കാഫ് ഓഫീസിൽ (നമ്പർ: 302) വായനശാലയുടെ ഉദ്ഘാടനം നടക്കും. നാട്ടിലെ ഗ്രാമീണ ഗ്രന്ഥശാലകളുടെ മാതൃകയിൽ സജ്ജീകരിക്കുന്ന വായനശാലയിൽ തുടക്കത്തിൽ ആയിരത്തിലധികം പുസ്തകങ്ങൾ ലഭ്യമാകും. അംഗത്വമെടുക്കുന്ന വായനക്കാർക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള സൗകര്യവുമുണ്ടാകും.

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ വായനശാലയിലേക്കുള്ള ആദ്യ പുസ്തകം കൈമാറി. അദ്ദേഹത്തോടൊപ്പം എഴുത്തുകാരൻ ജോയ് ഡാനിയൽ, മാധ്യമപ്രവർത്തകരായ പ്രമദ് വി കുട്ടി, നിസാർ എന്നിവരും പങ്കെടുത്തു. കൂടാതെ യു.എ.ഇയിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായി.

ലോകസാഹിത്യം, മലയാള കൃതികൾ, പ്രവാസി എഴുത്തുകാരുടെ സവിശേഷ പുസ്തകശേഖരം, റഫറൻസ് ഗ്രന്ഥങ്ങൾ, ഓർമ പുസ്തകങ്ങൾ, ബാലസാഹിത്യം, യാത്രാ വിവരണങ്ങൾ എന്നിവ ലൈബ്രറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളം പുസ്തകങ്ങൾക്കും ഇംഗ്ലീഷ് പുസ്തകങ്ങൾക്കും പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newslibrarygulfUAEAcaf
News Summary - Acaf Events Library is getting ready
Next Story