അക്കാഫ് ഇവന്റ്സ് ഗാവൽസ് ക്ലബ് ആരംഭിച്ചു
text_fieldsഅക്കാഫ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന് കീഴിൽ ആരംഭിച്ച ഗാവൽസ് ക്ലബിലെ അംഗങ്ങൾ
‘മയക്കുമരുന്ന് വേണ്ട’ എന്ന പ്രതിജ്ഞയെടുക്കുന്നു
ദുബൈ: അക്കാഫ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന് കീഴിൽ കുട്ടികൾക്കായി ഗാവൽസ് ക്ലബ് ആരംഭിച്ചു. ദുബൈ നോവോട്ടൽ ഡിസ്ട്രിക്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് വിഭാഗം ജനറൽ മേധാവി സുനിൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് കുട്ടികൾക്ക് വേണ്ടി ആദ്യമായി ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബും ഗാവൽസ് ക്ലബും രൂപവത്കരിച്ചതിനെ കോൺസുലർ അഭിനന്ദിച്ചു.
നിരവധി അറബിക്, ഇംഗ്ലീഷ്, മലയാളം പരസ്യ- സിനിമ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഇമാറാത്തി ബാലൻ ഇസിൻ ഹാഷിനെ ക്ലബ്ബിന്റെ ബ്രാൻഡ് അംബാസഡറായി ചടങ്ങിൽ പ്രഖ്യാപിച്ചു. തുടർന്ന് ക്ലബ് അംഗങ്ങളായ കുട്ടികളുമായി ഇസിൻ ഹാഷ് സംവദിച്ചു. ‘ഒരുമിച്ച്, മയക്കുമരുന്ന് രഹിത ഭാവിക്കായി പരിശ്രമിക്കും’ എന്ന അക്കാഫ് കാമ്പയിന്റെ ഭാഗമായി പാസ്പോർട്ട് കോൺസൽ സുനിൽകുമാറിന്റെ സാന്നിധ്യത്തിൽ ക്ലബ് അംഗങ്ങൾ ‘മയക്കുമരുന്ന് വേണ്ട’ എന്ന പ്രതിജ്ഞയെടുത്തു.
അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെയർമാൻ ഷാഹുൽഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, വൈസ് പ്രസിഡന്റ് അഡ്വ. ആഷിക് തൈക്കണ്ടി, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി, സി.എച്ച്. മനോജ്, അക്കാഫ് വനിത വിഭാഗം ചെയർപേഴ്സൻ റാണി സുധീർ, ജനറൽ സെക്രട്ടറി രശ്മി ഐസക് എന്നിവർ ആശംസകൾ നേർന്നു. ടോസ്റ്റ്മാസ്റ്റേഴ്സ് ഏരിയ ഡയറക്ടർ അന്നു പ്രമോദ് മോഡറേറ്ററായിരുന്നു. ഗാവൽസ് ക്ലബിന്റെ നടത്തിപ്പിനായി മുതിർന്ന ടോസ്റ്റ്മാസ്റ്റേഴ്സുമാരായ പി.കെ. സൂരജ്, റമൽ നാരായണൻ, ആശാ സിയാദ്, അഞ്ജു ജോബർട്ട്, റെജീന, ലേഖ വിജയദാസ് തുടങ്ങിയവർ ഉൾപ്പെട്ട കമ്മിറ്റിയും രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

