Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്കാഫ് ഇവന്‍റ്സ് കാമ്പസ്‌ ഓണത്തിന് സമാപനം

text_fields
bookmark_border
അക്കാഫ് ഇവന്‍റ്സ് കാമ്പസ്‌ ഓണത്തിന് സമാപനം
cancel
camera_alt

അക്കാഫ് ഇവന്‍റ്സ് കാമ്പസ് ഓണം ഉദ്​ഘാടനം റജി ചെറിയാൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

ഷാർജ: എൺപതുകളിലെ സുവർണ കാലഘട്ടത്തെ റെട്രോ തീമിൽ പുനരാവിഷ്കരിച്ച്‌ അക്കാഫ് ഇവന്‍റ്സ് സംഘടിപ്പിച്ച ‘കാമ്പസ് ഓണം 2026’ സമാപിച്ചു. ഷാർജ ഡൽഹി പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ കുട്ടനാട് എം.എൽ.എ റജി ചെറിയാൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്കാഫ് വെൽഫെയർ ക്ലബിന്‍റെ ക്ഷേമനിധി കാർഡ് അഡ്വൈസർ ഷിബു മുഹമ്മദിന് നൽകി ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. അക്കാഫ് പ്രസിഡന്‍റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് ബാലകൃഷ്ണൻ തച്ചങ്ങാട് ഭദ്രദീപം കൊളുത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. വൈ.എ. റഹീം മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അക്കാഫ് പ്രതിനിധികളായ ജാഫർ കണ്ണാട്ട്, അഭിലാഷ് രത്നാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ ഭാരവാഹികളായ അൻസാർ താജ് ഇബ്രാഹിം, പ്രതീഷ് ചിതറ, മനാഫ് മാട്ടൂൽ സംബന്ധിച്ചു

80-കളിലെ വസ്ത്രധാരണ ശൈലികളോടെ അക്കാഫ് മ്യൂസിക് ക്ലബ് അവതരിപ്പിച്ച റെട്രോ ഗാനമേള, അക്കാഫ് ഡാൻസ് ക്ലബിന്‍റെ റെട്രോ നൃത്തം, ഡി.ജെ ഷോ എന്നിവയും അരങ്ങേറി. 450-ഓളം കലാകാരന്മാർ മാറ്റുരച്ച 28 മത്സരങ്ങളിൽ ഷെബിൻ രഘുവരൻ നയിച്ച ‘ടീം അത്തം’ 530 പോയന്‍റ് നേടി ചാമ്പ്യന്മാരായി. അഞ്ജു ജോബർട് നയിച്ച ‘ടീം ചിത്തിര’ 305 പോയന്‍റോടെ രണ്ടാം സ്ഥാനം സ്വന്തമാക്കി. തിരുവാതിര, ഒപ്പന, മാർഗംകളി, പൂക്കളം, ഉറിയടി, വടംവലി, ഓണസദ്യ, ഓണം ചന്ത, കാർണിവൽ എന്നിവ നടന്നു.

ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതവും ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു. ചീഫ് പാട്രൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ശാഹുൽ ഹമീദ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്, ലേഡീസ് വിങ് ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്‍റ് വിദ്യ പുതുശ്ശേരി, സെക്രട്ടറി രശ്മി ഐസക്, അഡ്വ. ബക്കർ അലി, അമീർ കല്ലട്ര, അഡ്വ. ആഷിക്, ശ്യാം വിശ്വനാഥ്, ഷക്കീർ ഹുസൈൻ, വി.സി. മനോജ്, സുധീർ പൊയ്യാറ, പുഷ്പജൻ, ബിന്ദ്യ വിശ്വനാഥ്, ജോ. കൺവീനർമാരായ രാഖി രമണൻ, നൗഷാദ് ഹമീദ്, റൈജ മനോജ്, ബിജു കൃഷ്ണൻ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Acaf Events Campus Onam celebration concludes
Next Story