Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്കാഫ് ഇവന്റ്സ് കാമ്പസ് ഒളിമ്പിക്സ്; ചാമ്പ്യന്മാരായി ഗ്ലാഡിയേറ്റേഴ്സ് ടീം

text_fields
bookmark_border
അക്കാഫ് ഇവന്റ്സ് കാമ്പസ് ഒളിമ്പിക്സ്; ചാമ്പ്യന്മാരായി ഗ്ലാഡിയേറ്റേഴ്സ് ടീം
cancel
camera_alt

അക്കാഫ് ഇവെന്‍റ്​സ്​ കാമ്പസ് ഒളിമ്പിക്സിൽ പ്രഥമ കിരീടം ചൂടിയ ഗ്ലാഡിയേറ്റേഴ്സ് ടീം

ദുബൈ: ഡാന്യൂബ് ഗ്രൂപ്പുമായി സഹകരിച്ച് അക്കാഫ് ഇവെന്‍റ്​സ്​ സംഘടിപ്പിച്ച 'അക്കാഫ് ഇവെന്‍റ്​സ്​ കാമ്പസ് ഒളിമ്പിക്സ് 2026' കായികമേള സമാപിച്ചു. യു.എ.ഇയിലെ വിവിധ കോളജ് അലുംനികളിൽ നിന്നുള്ള കായികതാരങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. ദിവസം മുഴുവൻ നീണ്ട പരിപാടിയിൽ ചൈൽഡ്, യൂത്ത്, ക്ലാസിക്, മാസ്റ്റേഴ്സ്, മാസ്റ്റേഴ്സ് പ്ലസ് എന്നിങ്ങനെ വിവിധ പ്രായപരിധിയിലുള്ളവർക്കായി പ്രത്യേക മത്സരങ്ങൾ ക്രമീകരിച്ചിരുന്നു. വനിതകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം മത്സരങ്ങളാണ് നടന്നത്. ടീം ഗ്ലാഡിയേറ്റേഴ്സ് ചാമ്പ്യൻഷിപ്​ കരസ്ഥമാക്കിയപ്പോൾ ടീം ഫൈറ്റേഴ്‌സ് റണ്ണർ അപ്പ് ആയി.

സ്പോർട്സ് സെക്രട്ടറി ശ്യാം ചന്ദ്രഭാനു നേതൃത്വം നൽകിയ മാർച്ച് പാസ്റ്റോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. മുഖ്യാതിഥികളായ ഡാന്യൂബ് ഗ്രൂപ്​ വൈസ് ചെയർമാൻ അനീസ് സാജൻ, ഇന്ത്യൻ കോൺസുൽ (പാസ്പോർട്ട് വിഭാഗം) സുനിൽ കുമാർ, അക്കാഫ്​ ഭരണസമിതി അംഗങ്ങൾ, കാമ്പസ് ഒളിമ്പിക്സ് കോർ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ദീപശിഖാ പ്രയാണം കൺവീനർമാരായ നിജിത്ത്, ലീന ഷബീർ, ഷെബിൻ എന്നിവർ പരസ്പരം കൈമാറി. തുടർന്ന് ഇന്ത്യൻ കോൺസുൽ ജനറൽ സുനിൽ കുമാർ, ഡാന്യൂബ് ഗ്രൂപ്​ വൈസ് ചെയർമാൻ അനീസ് സാജന് ദീപശിഖ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപറമ്പിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഓട്ടം, റിലേ, ഷോട്ട്പുട്ട്, ത്രോബോൾ, പ്ലാങ്ക് ചലഞ്ച്, ഫുട്ബാൾ, പെനാൽറ്റി ഷൂട്ടൗട്ട്, ബൗൾ ഔട്ട്‌ തുടങ്ങി 50 ഓളം മത്സരങ്ങളാണ് ഒളിമ്പിക്സിന്‍റെ ഭാഗമായി നടന്നത്. എക്സ്കോം ഉല്ലാസ്​, ജോ. സെക്രട്ടറിയും ഉപദേശക അംഗവുമായ ഷക്കീർ ഹുസൈൻ, സതീഷ്, അശ്വിൻ, മനു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

അക്കാഫ് ഭാരവാഹികളായ ചാൾസ് പോൾ, ഷാഹുൽഹമീദ്, വി.എ.സ് ബിജു കുമാർ, ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്‍റുമാരായ ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വനിതാ വിങ്​ ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്‍റ്​ വിദ്യ പുതുശ്ശേരി എന്നിവർ സമ്മാനവിതരണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Acaf Events Campus Olympics; Gladiators team emerge champions
Next Story