Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ക്കാ​ഫ്...

അ​ക്കാ​ഫ് ‘സ്പോ​ർ​ടെ​ക്സ്’ സ​മാ​പി​ച്ചു

text_fields
bookmark_border
അ​ക്കാ​ഫ് ‘സ്പോ​ർ​ടെ​ക്സ്’ സ​മാ​പി​ച്ചു
cancel
camera_alt

അ​ക്കാ​ഫ് സ്പോ​ർ​ടെ​ക്സി​ൽ ജേ​താ​ക്ക​ളാ​യ​വ​ർ

ദു​ബൈ: അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​ക്കാ​ഫ് സ്പോ​ർ​ടെ​ക്സ് ഖി​സൈ​സി​ലെ വു​ഡ്​​ലം പാ​ർ​ക്ക് സ്കൂ​ളി​ൽ ന​ട​ന്നു. നൂ​റു​ക​ണ​ക്കി​ന് കാ​യി​ക​താ​ര​ങ്ങ​ൾ വി​വി​ധ കോ​ള​ജ് അ​ലു​മ്​​നി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​​ങ്കെ​ടു​ത്തു. രാ​വി​ലെ ന​ട​ന്ന മാ​ർ​ച്ച് പാ​സ്​​റ്റോ​ടെ​യാ​യി​രു​ന്നു കാ​യി​ക മേ​ള​യു​ടെ തു​ട​ക്കം.

മു​ൻ നെ​ത​ർ​ല​ൻ​ഡ്സ് അം​ബാ​സ​ഡ​റും ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യു​ടെ മു​ൻ പ്ര​സ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന വേ​ണു രാ​ജാ​മ​ണി മാ​ർ​ച്ച് പാ​സ്റ്റി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

പ്ര​സി​ഡ​ന്‍റ്​ പോ​ൾ ടി. ​ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ, ട്ര​ഷ​റ​ർ രാ​ജേ​ഷ് പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ല​ക്ഷ്മി അ​ര​വി​ന്ദ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഗി​രീ​ഷ് മേ​നോ​ൻ, വി​ൻ​സ​ന്‍റ്​ വ​ലി​യ​വീ​ട്ടി​ൽ, സി.​എ​ൽ. മു​നീ​ർ, അ​ക്കാ​ഫ് സ്പോ​ർ​ട്സ് ക്ല​ബ് ക​ൺ​വീ​ന​ർ കെ.​എ. ര​മേ​ഷ്, കോ​ഓ​ഡി​നേ​റ്റ​ർ സി.​പി.​കെ. മു​ഹ​മ്മ​ദ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​യ​ഹ​രി ഗോ​പ​ൻ, ജോ​യ​ന്‍റ്​ ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യ കെ.​എ​സ്. ശ​ര​ൺ, ഫെ​ബി​ന അ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ട്രാ​ക്ക് ആ​ൻ​ഡ്​ ഫീ​ൽ​ഡ് ഇ​ന​ങ്ങ​ൾ, ടീം ​ഗെ​യി​മു​ക​ൾ, വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ നൂ​റി​ലേ​റെ കോ​ള​ജ് അ​ലു​മ്​​നി അം​ഗ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ക​ബ​ഡി​യി​ൽ തൃ​ശൂ​ർ ചി​ന്മ​യ​മി​ഷ​ൻ കോ​ള​ജ് അ​ലു​മ്​​നി, വോ​ളി​ബാ​ളി​ൽ ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് കോ​ള​ജ് അ​ലു​മ്​​നി, വ​ടം​വ​ലി പു​രു​ഷ-​വ​നി​താ മ​ത്സ​ര​ത്തി​ൽ എം.​ഇ.​എ​സ് കോ​ള​ജ് (മെ​സ്പ) പൊ​ന്നാ​നി എ​ന്നി​വ​ർ ചാ​മ്പ്യ​ന്മാ​രാ​യി.

കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്​ കു​ട്ട​നാ​ട് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.

എം.​ഇ.​എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്​ കു​റ്റി​പ്പു​റം, ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് കോ​ള​ജ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsgulf news malayalam
News Summary - Acaf concludes 'Sportex'
Next Story