അക്കാഫ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്
text_fieldsഅക്കാഫ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ
ദുബൈ: അക്കാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അക്കാഫ് സ്പോർട്സ് ക്ലബ് റാശിദിയ ബ്രൈറ്റ് ലേണേഴ്സ് സ്കൂളിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് നടത്തി.
പുരുഷ, വനിത, വെറ്ററൻ, മിക്സഡ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്. കേരളത്തിലെ വിവിധ കോളജ് അലുമ്നികളെ പ്രതിനിധീകരിച്ച് 150 ഓളം മത്സരാർഥികൾ പങ്കെടുത്തു.
അകാഫ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. മെൻസ് ഡബ്ൾസിൽ റിനോയ് ജോൺ - ജിതേഷ് കുമാർ സഖ്യവും വനിത ഡബ്ൾസിൽ ബിന്ദു നായർ - ബിനു അലക്സി സഖ്യവും വെറ്ററൻ ഡബ്ൾസിൽ സിജു ഏലിയാസ് - ഗിരീഷ് കെ. വാര്യർ സഖ്യവും മിക്സഡ് ഡബ്ൾസ് അബ്ദുൽ ലത്തീഫ് - ശ്രേയ ബിനീഷ് സഖ്യവും ചാമ്പ്യന്മാരായി.
രാഹുൽ - റാം, ഐശ്വര്യ - ഹെയിൻ, ഹരീഷ് ശങ്കർ - മനോജ്കുമാർ, മുഹമ്മദ് ഷിബിലി - ആൻഷിബ ജിഷാജിൽ എന്നിവർ വിവിധ വിഭാഗങ്ങളിലായി റണ്ണേഴ്സായി. സ്പോർട്സ് ക്ലബ് കൺവീനർ നൗഷാർ കല്ല, ലിജോ ജോർജ് , മുസ്തഫ എന്നിവർ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി.
സെക്രട്ടറി എ.എസ്. ദീപു , ട്രഷറർ മുഹമ്മദ് നൗഷാദ്, ഡയറക്ടർ ബോർഡ് മെംബർമാരായ മുഹമ്മദ് റഫീക്ക്, ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, സാനു മാത്യു എന്നിവർ സംസാരിച്ചു.

