Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅക്കാഫ് അസോസിയേഷൻ വനിത...

അക്കാഫ് അസോസിയേഷൻ വനിത ദിനം ആഘോഷിച്ചു

text_fields
bookmark_border
അക്കാഫ് അസോസിയേഷൻ വനിത ദിനം ആഘോഷിച്ചു
cancel
camera_alt

വനിത ദിനാഘോഷങ്ങളുടെ ഭാഗമായി അക്കാഫ്​ അസോസിയേഷൻ സമൂഹത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി മാതൃകയായ വനിത അംഗങ്ങളെ ആദരിക്കുന്നു

ദുബൈ: അക്കാഫ് അസോസിയേഷന്‍റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി മുന്നേറുന്ന വനിതകളെ ആദരിക്കുന്നതിനോടൊപ്പം സ്ത്രീശാക്തീകരണത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന സന്ദേശങ്ങളോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അക്കാഫ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ്​ ലക്ഷ്മി അരവിന്ദ് അധ്യക്ഷത വഹിച്ചു.

ഡയറക്ടർ ബോർഡ് മെമ്പർമാരായ ഗിരീഷ് മേനോൻ, വിൻസന്‍റ്​ വലിയ വീട്ടിൽ, സി.എൽ മുനീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ സ്വാഗതവും ട്രഷറർ രാജേഷ് പിള്ള നന്ദിയും പറഞ്ഞു. സ്ത്രീകളുടെ സാമൂഹിക, വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ചടങ്ങിൽ ചർച്ച ചെയ്തു. സ്ത്രീകൾ സമൂഹത്തിന്‍റെ പുരോഗതിയിൽ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിക്കുകയും അവരുടെ കഴിവുകളും നേതൃത്വവും പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും ചർച്ചയായി.വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. സമൂഹത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി മാതൃകയായ അക്കാഫ് അസ്സോസിയേഷനിൽ അംഗങ്ങളായ വനിതകളെ ചടങ്ങിൽ ആദരിച്ചു.വിവിധ കോളജ് അലുമ്​നി ഭാരവാഹികളും അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's dayUAE NewsAcaf
News Summary - ACAF Association celebrates Women's Day
Next Story