Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ ഇന്ത്യൻ...

ഷാർജയിൽ ഇന്ത്യൻ സ്കൂളുകളുടെ അധ്യായന വർഷാരംഭം നീട്ടി

text_fields
bookmark_border
ഷാർജയിൽ ഇന്ത്യൻ സ്കൂളുകളുടെ അധ്യായന വർഷാരംഭം നീട്ടി
cancel
camera_alt

പ്രതീകാത്മക ചിത്രം

ഷാർജ: എമിറേറ്റിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ, പാകിസ്താൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകളുടെ 2026–27 അധ്യയന വർഷാരംഭം നീട്ടിയതായി ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്​.പി.ഇ.എ) അറിയിച്ചു. നേരത്തെ മാർച്ച് 23ന്​ പുതിയ അധ്യയന വർഷം ആരംഭിക്കുമെന്നാണ്​ അറിയിച്ചിരുന്നത്​. എന്നാൽ പുതിയ സർക്കുലർ പ്രകാരം വിദ്യാർഥികൾക്ക് ക്ലാസുകൾ മാർച്ച് 30നാണ് ആരംഭിക്കുക. നിലവിലെ സാഹചര്യത്തിലാണ്​ നടപടി സ്വീകരിച്ചിരിക്കുന്നത്​.

മാർച്ച് 9 മുതൽ 12 വരെ നടക്കുന്ന പരീക്ഷകൾ വിദ്യാർഥികൾക്ക് ഓൺലൈൻ/റിമോട്ട് രീതിയിൽ എഴുതാമെന്നും അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്​. അധ്യാപകരും രക്ഷിതാക്കളും സ്കൂളുകളിൽ വരുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുതുക്കിയിട്ടുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolGulf Newsacademic yearUAE
News Summary - academic year for Indian schools in Sharjah has been extended
Next Story