അക്കാദമിക് സിറ്റി റോഡിന് ഇനി അടർക്കളത്തിലെ ധീരെൻറ പേര്
text_fieldsദുബൈ: യമനിലെ സമാധാന സേനാ ദൗത്യത്തിനിടെ പരിക്കേറ്റ് രാജ്യത്ത് തിരിച്ചെത്തിയ ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാെൻറ ആദരാർഥം ദുബൈയിലെ റോഡിനു പേരു മാറ്റുന്നു. അക്കാദമിക് സിറ്റി റോഡ് ഇനിമേൽ സായിദ് ബിൻ ഹംദാൻ റോഡ് എന്ന പേരിൽ അറിയപ്പെടുന്ന വിവരം യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് അറിയിച്ചത്.
ദിനേന ആയിരക്കണക്കിന് വിദ്യാർഥികളും യുവജനങ്ങളും സഞ്ചരിക്കുന്ന ഇൗ റോഡ് രാജ്യത്തിന് അഭിമാനമായ യുവാവിെൻറ പേരിൽ അറിയപ്പെടുമെന്നും ഇമറാത്തി യുവതയുടെ ദൃഢനിശ്ചയത്തിെൻറയും ശക്തിയുടെയും ത്യാഗത്തിെൻറയും പ്രതിനിധാനമാണിതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. മുഹമ്മദ് ബിൻ സായിദ് റോഡിനും എമിറേറ്റ്സ് റോഡിനും സമാന്തരമായാണ് സായിദ് ബിൻ ഹംദാൻ റോഡ്. 50 കിലോമീറ്റർ നീളമുള്ള എട്ടുവരി ഹൈവേയുടെ പകുതി ഭാഗം ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട്. മാർച്ചിൽ റോഡ് പൂർണമായും സഞ്ചാരത്തിനായി സജജമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
