അക്കാദമിക് എക്സലൻസ് അവാർഡ് നൽകി
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ അക്കാദമിക് എക്സലൻസ് അവാർഡ് നൽകി ആദരിച്ച
വിദ്യാർഥികൾ
ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ എന്നീ സ്കൂളുകളിലെ പത്താം തരത്തിലും പ്ലസ് ടുവിലും മികച്ച വിജയം നേടിയ 120ൽപരം കുട്ടികൾക്ക് അക്കാദമിക് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
ക്ലബ് രക്ഷാധികാരി അബ്ദുൽ ഗഫൂർ ബെഹറൂസിയാൻ മുഖ്യാതിഥി ആയിരുന്നു. എമിനെൻസ് സ്കൂൾ സി.ഇ.ഒ ഡോ. കെ.ഇ ഹരീഷ്, റോയൽ പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ സയിദ് താഹിർ അലി, സെന്റ് മേരീസ് കത്തോലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ സുരേഷ്, ഫുജൈറ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ കബീർ, ഖോർഫക്കാൻ ഈസ്റ്റ് കോസ്റ്റ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡഗ്ലസ് ജോസഫ് എന്നിവർ സംസാരിച്ചു.
ഫുജൈറ ഹോസ്പിറ്റലിലെ ശസ്ത്രക്രിയ വിഭാഗം തലവൻ ഡോക്ടർ സുഭാഷ് ഗൗതം, കാപ്റ്റൻ എസ്.കെ. ഭാസിൻ, ഫിനാൻസ് വിദഗ്ധൻ സി.എ. രാധേയ് ശ്യാം വൈഷ്ണവ്, ഐ.ടി വിദഗ്ധൻ ശ്രീ അബ്ദുൽ തബ്രെയ്സ്, ഹൃദ്രോഗ വിദഗ്ധൻ ഡോ. അമരീഷ് അഗർവാൾ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് നാസിറുദ്ദീൻ അധ്യക്ഷൻ ആയിരുന്നു. ജനറൽ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും ട്രഷറർ വി.എം. സിറാജ് നന്ദിയും പറഞ്ഞു. സ്പോർട്സ് സെക്രട്ടറി ജോജി മണ്ഡപത്തിൽ, പബ്ലിക് റിലേഷൻ സെക്രട്ടറി ഒ. മനാഫ്, കൾചറൽ സെക്രട്ടറി സുഭാഷ്, ജോയന്റ് കൾചറൽ സെക്രട്ടറിമാരായ അനീഷ് ആന്റണി, മുഹമ്മദ് അലി, ജോയന്റ് സ്പോർട്സ് സെക്രട്ടറി അബ്ദുല്ല കൊടപ്പന, ഇഷാഖ് എന്നിവർ നേതൃത്വം നൽകി.

