Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​ദ്യാ​ഭ്യാ​സ...

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി
cancel

ദു​ബൈ: രാ​ജ്യ​ത്തെ സ്കൂ​ളു​ക​ളും ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പി​ന്തു​ട​രേ​ണ്ട 2029 വ​രെ​യു​ള്ള അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. സ്വ​കാ​ര്യ, സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ പി​ന്തു​ട​രേ​ണ്ട അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​ർ വി​ദ്യ​ഭ്യാ​സ മ​ന്ത്രാ​ല​യ​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. അ​തേ​സ​മ​യം ഇ​ന്ത്യ​ൻ ക​രി​ക്കു​ലം അ​ട​ക്കം പി​ന്തു​ട​രു​ന്ന സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ ക​ല​ണ്ട​ർ ബാ​ധ​ക​മ​ല്ല.

സ്കൂ​ളു​ക​ളു​ടെ അ​ധ്യാ​യ​ന വ​ർ​ഷാ​രം​ഭം, സെ​മ​സ്റ്റ​ർ ദി​ന​ങ്ങ​ൾ, അ​വ​ധി ദി​ന​ങ്ങ​ൾ എ​ന്നി​വ ക​ല​ണ്ട​റി​ൽ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര ഗ​വേ​ഷ​ണ മ​ന്ത്രാ​ല​യ​മാ​ണ്​ ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി​യ​ത്. യു.​എ.​ഇ ആ​സ്ഥാ​ന​മാ​യു​ള്ള എ​ല്ലാ ഫെ​ഡ​റ​ൽ, സ്വ​കാ​ര്യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. അ​തേ​സ​മ​യം അ​ന്താ​രാ​ഷ്ട്ര ബ്രാ​ഞ്ച് കാ​മ്പ​സു​ക​ൾ​ക്ക് അ​വ​രു​ടെ അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​വും അ​വ​സാ​ന​വും അ​വ​രു​ടെ ആ​സ്ഥാ​ന കാ​മ്പ​സ് ക​ല​ണ്ട​റു​ക​ളു​മാ​യി യോ​ജി​പ്പി​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ട്. അ​ടു​ത്ത മൂ​ന്ന് അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ലെ ക​ല​ണ്ട​റി​ൽ ശൈ​ത്യ​കാ​ല അ​വ​ധി, വേ​ന​ൽ​ക്കാ​ല അ​വ​ധി, വേ​ന​ൽ​ക്കാ​ല സെ​മ​സ്റ്റ​റു​ക​ൾ എ​ന്നി​വ​യു​ടെ തീ​യ​തി​ക​ൾ ഉ​ൾ​പ്പെ​ടും.

പു​തി​യ ക​ല​ണ്ട​ർ പ്ര​കാ​രം 2026ലെ ​അ​ധ്യ​യ​ന വ​ർ​ഷം ആ​ഗ​സ്റ്റ് 31ന് ​ആ​രം​ഭി​ക്കും. 2026 ഡി​സം​ബ​ർ 21 മു​ത​ൽ 2027 ജ​നു​വ​രി 1 വ​രെ​യാ​ണ് ശൈ​ത്യ​കാ​ല അ​വ​ധി. 2027 ജ​നു​വ​രി 4 ന് ​ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും. 2027 ഏ​പ്രി​ൽ 5 മു​ത​ൽ ഏ​പ്രി​ൽ 9 വ​രെ​യാ​ണ് വ​സ​ന്ത​കാ​ല അ​വ​ധി.

അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 2027 മെ​യ് 24 മു​ത​ൽ ജൂ​ലൈ 2 വ​രെ​യു​ള്ള ഒ​രു വേ​ന​ൽ​ക്കാ​ല സെ​മ​സ്റ്റ​ർ ഉ​ൾ​പ്പെ​ടും. 2027 ജൂ​ലൈ 2 ന് ​അ​ധ്യാ​യ​ന വ​ർ​ഷം അ​വ​സാ​നി​ക്കും.​അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​ർ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​ത്​ യാ​ത്ര​ക​ൾ നേ​ര​ത്തെ ത​ന്നെ ആ​സൂ​ത്ര​ണം ചെ​യ്യാ​നും മ​റ്റും ഏ​​റെ സ​ഹാ​യ​ക​ര​മാ​ണ്. പ്ര​ത്യേ​കി​ച്ച്​ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക്​ നേ​ര​ത്തെ ത​ന്നെ കു​ടും​ബ ച​ട​ങ്ങു​ക​ളും യാ​ത്ര​ക​ളും ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ഉ​പ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:releasedacademic calendareducational institution
News Summary - Academic calendar of educational institutions released
Next Story