റാസൽ ഖൈമയിൽ അക്കേഷ്യ ഫോർ സ്റ്റാർ ഹോട്ടൽ ഉദ്ഘാടനം
text_fieldsറാസൽ ഖൈമയിൽ ആരംഭിച്ച അക്കേഷ്യ ഫോർ സ്റ്റാർ ഹോട്ടലിന്റെ ഉദ്ഘടനം എ.എം.ആർ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടർ ഷഫീഖ് അബ്ദുൽ റഹിമാൻ നിർവഹിക്കുന്നു
റാസൽ ഖൈമ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.എം.ആർ പ്രോപ്പർട്ടീസിന്റെയും എ വൺ ഗ്രൂപ്പിന്റെയും പുതിയ സംരംഭമായ അക്കേഷ്യ ഫോർ സ്റ്റാർ ഹോട്ടൽ റാസൽ ഖൈമ അൽ ഹംറ ഫ്രീസോണിന് സമീപം അൽ ജസീറ സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചു. യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വർണാഭമായ ചടങ്ങിൽ റാസൽ ഖൈമ രാജകുടുംബങ്ങളുടെയും അറബ് പ്രമുഖരുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ മാനേജിങ് ഡയറക്ടർ കൂടിയായ ഷഫീഖ് അബ്ദുൽ റഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ഹോട്ടലിൽ 350 മുറികളും 25 അപാർട്മെന്റുകളുമുണ്ട്. ടൂറിസം റിയൽ എസ്റ്റേറ്റ് മേഖലയിൽ അതിവേഗം വളരുന്ന റാസൽ ഖൈമയിൽ ബിസിനസ്-വിനോദ സഞ്ചാരാവശ്യങ്ങൾക്കെത്തുന്നവർക്ക് പ്രിയപ്പെട്ട താമസ-വിശ്രമ കേന്ദ്രമായിരിക്കും അക്കേഷ്യയെന്ന് ഷഫീഖ് പറഞ്ഞു. വിശാലമായ കാർ പാർക്കിങ്, ജിം, റസ്റ്റോറന്റുകൾ, കഫെ, സ്പാ, സ്വിമ്മിങ് പൂൾ, കോൺഫറൻസ് ഹാളുകൾ, ബിസിനസ് സെന്റർ, ഇരുപത്തിനാല് മണിക്കൂറും ചെക്ക്-ഇൻ ചെക്ക്-ഔട്ട് സൗകര്യം, ടൂർ ഓപറേഷൻസ്, മികച്ച പരിചരണം തുടങ്ങി അക്കേഷ്യ ഓഫർ ചെയ്യുന്ന സേവനങ്ങൾ നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

