You are here
ആറ് മാസത്തിനിടെ ദുബൈയിൽ 42 ബാലപീഡന കേസുകൾ
ദുബൈ: ഇൗ വർഷം ആദ്യ ആറ് മാസത്തിനിടെ ദുബൈ പൊലീസിെൻറ മനുഷ്യാവകാശ വകുപ്പിൽ 42 ബാലപീഡന കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർധനയാണ് ഇത്തരം കേസിലുണ്ടായത്. 2017ൽ ആദ്യ ആറ് മാസത്തിനിടെ 29 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
ലൈംഗിക പീഡനം, അക്രമം, വിദ്യാഭ്യാസ അവകാശം അവഗണിക്കൽ തുടങ്ങിയവയാണ് ഇൗ വർഷം റിപ്പോർട്ട് ചെയ്ത ബാലപീഡന കേസുകളെന്ന് ദുബൈ പൊലീസിലെ വനിത^ശിശു സംരക്ഷണ വകുപ്പ് ഡയറക്ടർ ലെഫ്റ്റൻറ് കേണൽ സഇൗദ് ആൽ ഹാലി പറഞ്ഞു. വകുപ്പിന് മിക്ക കേസുകളും നൽകിയത് അമ്മമാരാണ്. പത്ത് കേസുകൾ ആഭ്യന്തര വകുപ്പിെൻറ ഹോട്ട്ലൈൻ വഴിയാണ് ലഭിച്ചത്. നാലെണ്ണം സ്കൂളുകളിൽനിന്നും.
11 മുതൽ 18 വയസ്സു വരെയുള്ളവരെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ് 21 കേസുകൾ. ഇവരിൽ കൂടുതലും പെൺകുട്ടികളാണെന്നും ലെഫ്റ്റൻറ് കേണൽ സഇൗദ് ആൽ ഹാലി അറിയിച്ചു.