‘അബൂനാ സായിദ്’ ഒക്ടോബർ അഞ്ചിന് അബൂദബിയിൽ
text_fieldsഅബുദാബി: സായിദ് വർഷാഘോഷത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് തവനൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ‘അബു നാ സായിദ്’ എന്ന ശീർഷകത്തിൽ സഘടിപ്പിക്കുന്ന പരിപാടി ഒക്ടോബർ അഞ്ചിന് ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടക്കും. ഇതോടനുബന്ധിച്ച് രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ രക്തദാന ക്യാമ്പും ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം നാല് വരെ ചിത്രരചന മത്സരവും ഉണ്ടാകും. ആറ് മുതൽ ഒമ്പത് വയസ്സ് വരെ, ഒമ്പത് വയസ്സ് മുതൽ 18 വയസ്സ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ചിത്രരചന മത്സരം. വിജയികൾക്ക് ആർടിസ്റ്റ് നമ്പൂതിരിയുടെ കൈയൊപ്പോടെയുള്ള സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിക്കും. രാത്രി ഏഴിന് നടക്കുന്ന പൊതു സമ്മേളനം ശൈഖ് സായിദിെൻറ മതകാര്യ ഉപദേഷ്ടാവായിരുന്ന ശൈഖ് അലി ആൽ ഹാഷ്മി ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയായിരിക്കും.
എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രസിഡൻറ് പി. ബാവഹാജി, കെ.എം.സി.സി ജനറൽ സെക്രട്ടറി ശുക്കൂർ അലി കല്ലുങ്കൽ, വൈ. സുധീർകുമാർ ഷെട്ടി, ഡോ. കെ.പി. ഹുസൈൻ തുടങ്ങിയവർ പെങ്കടുക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശൈഖ് സായിദിനെ കുറിച്ച് കവിതാസമാഹാരം പ്രസിദ്ധീകരിച്ച വി.ടി.വി. ദാമോദരനെ ആദരിക്കുമെന്നും അവർ വ്യക്തമാക്കി. യു.എ.ഇ നാഷനൽ കെ.എം.സി.സി വൈസ് പ്രസിഡൻറ് എം.പി.എം. റഷീദ്, അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി മീഡിയ വിങ് കൺവീനർ ഹൈദർ ബിൻ മൊയ്ദു നെല്ലിശ്ശേരി, തവനൂർ മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ ടി.സി. മൊയ്തീൻ നടുവട്ടം, നൗഷാദ് തൃപ്രങ്ങോട്, പി.സി. അബ്ദുറഹ്മാൻ കൂട്ടായി, ഷമീർ പുറത്തൂർ, നൗഫൽ ആലുങ്ങൽ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
