Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ൽ...

അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ൽ വ​കു​പ്പ് ആ​സ്ഥാ​ന​ത്ത് ബു​ർ​ജീ​ൽ ആരോഗ്യ കേ​ന്ദ്രം തു​റ​ക്കും

text_fields
bookmark_border
അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ൽ വ​കു​പ്പ് ആ​സ്ഥാ​ന​ത്ത് ബു​ർ​ജീ​ൽ ആരോഗ്യ കേ​ന്ദ്രം തു​റ​ക്കും
cancel
camera_alt??.???.????? ????????? ?????? ??????????? ??. ???????? ?????????? ????????? ??????????? ????????? ??????? ????????????? ????????? ???????? ??? ?????????? ?????????????? ?????????????

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ൽ വ​കു​പ്പ് ആ​സ്ഥാ​ന​ത്ത് ബു​ർ​ജീ​ൽ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത-​പ്ര​ഥ​മ ശു​ശ് രൂ​ഷ കേ​ന്ദ്രം സ്ഥാ​പി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ വി.​പി.​എ​സ് ഹെ​ൽ​ത്ത് കെ​യ​ർ ചെ​യ​ർ​മാ​നും മാ​നേ ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ലും അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ൽ വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി യൂ​സു​ഫ്​ സ​ഇൗ​ദ്​ അ​ൽ ഇ​ബ്രി​യും ഒ​പ്പു​െ​വ​ച്ചു. ജു​ഡീ​ഷ്യ​ൽ ആ​സ്ഥാ​ന​ത്തെ ജീ​വ​ന​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ആ​രോ​ഗ്യ​കേ​ന്ദ്രം. അ​ബൂ​ദ​ബി​യി​ലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും ജു​ഡീ​ഷ്യ​ൽ വ​കു​പ്പ് ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ കേ​ന്ദ്രം തു​റ​ക്കു​ന്ന​ത്.


ജു​ഡീ​ഷ്യ​ൽ വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് അ​ണ്ട​ർ സെ​ക്ര​ട്ട​റി യൂ​സു​ഫ്​ സ​ഇൗ​ദ്​ അ​ൽ ഇ​ബ്രി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ജു​ഡീ​ഷ്യ​ൽ വ​കു​പ്പ് ആ​സ്ഥാ​ന​ത്ത് സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ടെ​ന്ന് വി.​പി.​എ​സ് ഹെ​ൽ​ത്ത് കെ​യ​ർ മേ​ധാ​വി ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ പ​റ​ഞ്ഞു. ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലൂ​ടെ ജു​ഡീ​ഷ്യ​ൽ ആ​സ്ഥാ​ന​ത്തെ ജീ​വ​ന​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വി​വി​ധ മെ​ഡി​ക്ക​ൽ-​ഫാ​ർ​മ​സി സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കുമെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsabudhabi judicial
News Summary - abudhabi judicial-uae-gulf news
Next Story