Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബൂദബി െഎ.എസ്.സിയിൽ വേനൽ ക്യാമ്പ് ആസ്വദിച്ച് വിദ്യാർഥികൾ
text_fieldsbookmark_border
അബൂദബി : കൊടും വേനൽച്ചൂടിൽ സ്കൂൾ അവധിക്കാലം ഇന്ത്യാ സോഷ്യൽ ആൻറ് കൾചറൽ സെൻററില െ (ഐ. എസ്. സി) സമ്മർ ക്യാമ്പിൽ നന്നായി ആസ്വദിച്ച് വിദ്യാർഥികൾ. നീന്തൽ, ഇൻഡോർ ഫുട്ബാൾ, വോളീബാൾ, ബാഡ്മിൻറൺ, ഉൾപ്പെടെ വിവിധ കായിക പരിശീലനങ്ങളും വിനോദ വിജ്ഞാന പരിപാടികളും പാചകവുമൊക്കെയായാണ് കുട്ടികൾ സമ്മർ ക്യാംപ് ആസ്വദിക്കുന്നത്. വാർനർ ബോസിലും വാട്ടർ വേൾഡിലും ആടിത്തിമർക്കാൻ ഫീൽഡ് ട്രിപ്പും ഒരുക്കിയിട്ടുണ്ട്. ഈ മാസം 27 വരെ നീളുന്ന ക്യാമ്പിൽ നേതൃത്വ പരിശീലനം, വ്യക്തിത്വ വികസനം, സംഗീതം, ഡാൻസ് എന്നിവയിൽ കഴിവും സാമർഥ്യവും പ്രകടമാക്കാനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. അബൂദബി കമ്യൂണിറ്റി പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ മേഖലയിലെ വിദഗ്ധരാണ് പരിശീലനം നൽകുന്നത്. ഷിജിൽ കുമാർ ആണ് ക്യാമ്പ് ഡയറക്ടർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
