ആര്‍.എസ്.സി ദേശീയ സാഹിത്യോത്സവ്: അബൂദബി സോണിന് കലാകിരീടം
text_fieldsഅല്‍ഐന്‍: പൈതൃക കലകളുടെ അവതരണം കൊണ്ടുും സര്‍ഗ പ്രതിഭകളുടെ മത്സരം കൊണ്ടും ആവേശം തീര്‍ത്ത രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) ദേശീയ സാഹിത്യോത്സവിന് സമാപനം. സാഹിത്യോത്സവില്‍ 163 പോയിന്‍റ് നേടി അബൂദബി സോണ്‍ ചാമ്പ്യന്മാരായി. 152 പോയന്‍േറാടെ ദൂബൈ രണ്ടാം സ്ഥാനവും 141 പോയന്‍റുമായി അജ്മാന്‍ മൂന്നാം സ്ഥാനവും നേടി. ദുബൈ സോണില്‍നിന്നുള്ള തൗബാന്‍ ഖാലിദ് കലാപ്രതിഭയായി.
വെള്ളിയാഴ്ച രാവിലെ എട്ടിന് ഐ.സി.എഫ് അല്‍ഐന്‍ പ്രസിഡന്‍റ് പി.പി.എ. കുട്ടി ദാരിമി ഉദ്ഘാടനം ചെയ്ത സാഹിത്യോത്സവില്‍ നാലു വിഭാഗങ്ങളിലായി 40 കല-സാഹിത്യ ഇനങ്ങളിലാണ് മത്സരം നടന്നത്. ഉച്ചയോടെ ആരംഭിച്ച ‘ഇശല്‍ സന്ധ്യ’ ഒരുക്കിയ കലാസന്ധ്യ ആസ്വദിക്കാന്‍ നൂറുകണക്കിന് പ്രവാസി കുടുംബങ്ങളത്തെി.
സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് നാഷനല്‍ പ്രസിഡന്‍റ് മുസ്തഫ ദാരിമി കടാങ്കോട് അധ്യക്ഷത വഹിച്ചു. ഗള്‍ഫ് കൗണ്‍സില്‍ സ്റ്റുഡന്‍റ്സ് കണ്‍വീനര്‍ പി.സി.കെ. അബ്ദുല്‍ ജബ്ബാര്‍ കലാപ്രതിഭ പ്രഖ്യാപനം നടത്തി. ഐ.സി.എഫ് നാഷനല്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി കലാപ്രതിഭ സമ്മാനം നല്‍കി. ആര്‍.എസ്.സി നാഷനല്‍ ജനറല്‍ കണ്‍വീനര്‍ ഇ.കെ. മുസ്തഫ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു.
മുസ്തഫ ദാരിമി കടാങ്കോട്, പി.പി.എ. കുട്ടി ദാരിമി, അല്‍ഐന്‍ ഐ.എസ്.സി സെക്രട്ടറി റസല്‍ മുഹമ്മദ്, അഷറഫ്, ശമീം തിരൂര്‍, അബ്ദുല്‍ ഹയ്യ് അഹ്സനി, സി.എം.എ. കബീര്‍ മാസ്റ്റര്‍, ഹമീദ് പരപ്പ, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫി നല്‍കി. അടുത്ത സാഹിത്യോത്സവ് വേദിയായി ദുബൈയെ മുസ്ഥഫ ദാരിമി കടാങ്കോട് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
