Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബറക ആണവനിലയത്തിന്​...

ബറക ആണവനിലയത്തിന്​ പ്രവര്‍ത്തനാനുമതി

text_fields
bookmark_border

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലെ ആ​ദ്യ ആ​ണ​വോ​ര്‍ജ നി​ല​യ​ത്തി​ന് പ്ര​വ​ര്‍ത്ത​നാ​നു​മ​തി ല​ഭി​ച്ചു. ബ​റ​ക​യി​ല് ‍ നി​ര്‍മി​ച്ച നി​ല​യ​ത്തി​ന് 60 വ​ര്‍ഷ​ത്തേ​ക്കാ​ണ് യു.​എ.​ഇ ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ ന്യൂ​ക്ലി​യ​ര്‍ റെ​ഗു​ലേ​ഷ​ന്‍ അ​നു​മ​തി ന​ല്‍കി​യ​ത്. ന​വാ​ഹ് എ​ന​ർ​ജി എ​ന്ന ക​മ്പ​നി​ക്കാ​ണ് പ്ര​വ​ർ​ത്ത​ന​ ലൈ​സ​ൻ​സ്. യു. ​എ.​ഇ ഇ​തോ​ടെ അ​റ​ബ് മേ​ഖ​ല​യി​ൽ ആ​ണ​വോ​ർ​ജ നി​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഥ​മ രാ​ജ്യ​മാ​യി.

അ​ബൂ​ദ​ബി​യി​ലെ അ​ൽ​ദ​ഫ്​​റ മേ​ഖ​ല​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ആ​ണ​വ നി​ല​യ​ത്തി​​െൻറ ഒ​ന്നാം യൂ​നി​റ്റ് ക​മീ​ഷ​ൻ ചെ​യ്യാ​നും പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​മാ​ണ്​ അ​നു​മ​തി. എ​മി​റേ​റ്റ്‌​സ് ന്യൂ​ക്ലി​യ​ർ എ​ന​ർ​ജി കോ​ർ​പ​റേ​ഷ​​െൻറ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​ണ് ന​വാ​ഹ്.റി​യാ​ക്ട​ർ ഡി​സൈ​ൻ, കൂ​ളി​ങ് സം​വി​ധാ​ന​ങ്ങ​ൾ, സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, അ​ടി​യ​ന്ത​ര ത​യാ​റെ​ടു​പ്പ്, റേ​ഡി​യോ ആ​ക്ടി​വ് മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, മ​റ്റ് സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ എ​ന്നി​വ​യും പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 185ലേ​റെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ അ​നു​മ​തി ന​ൽ​കി​യ​ത്.

ആ​ണ​വോ​ര്‍ജ രം​ഗ​ത്തെ രാ​ജ്യ​ത്തി​​െൻറ പു​തി​യ അ​ധ്യാ​യ​മാ​ണി​തെ​ന്ന് അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ ഉ​പ​സ​ര്‍വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ന്‍ പ​റ​ഞ്ഞു. യു.​എ.​ഇ ന്യൂ​ക്ലി​യ​ർ എ​ന​ർ​ജി പ്രോ​ഗ്രാ​മി​​െൻറ വി​ക​സ​ന​ത്തി​നാ​യി ന​ട​ത്തി​യ 12 വ​ർ​ഷ​ത്തെ പ​രി​ശ്ര​മ​മ​മാ​ണ്​ യാ​ഥാ​ർ​ഥ്യ​മാ​യ​തെ​ന്ന് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​റ്റ​മി​ക് എ​ന​ർ​ജി ഏ​ജ​ൻ​സി​യു​ടെ യു.​എ.​ഇ​യി​ലെ സ്ഥി​രം പ്ര​തി​നി​ധി​യും ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ന്യൂ​ക്ലി​യ​ർ റെ​ഗു​ലേ​ഷ​ൻ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യ അം​ബാ​സ​ഡ​ർ ഹ​മ​ദ് അ​ൽ ക​അ​ബി ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ണ​വോ​ർ​ജ നി​ല​യം ഒ​ന്നാം യൂ​നി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മ്പോ​ൾ സ​മൂ​ഹ​ത്തി​​െൻറ​യും പ​രി​സ്ഥി​തി​യു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന്​ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ന്യൂ​ക്ലി​യ​ർ റെ​ഗു​ലേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ക്രി​സ്​​റ്റ​ർ വി​ക്ട​ർ​സ​ൺ പ​റ​ഞ്ഞു. സ​മാ​ധാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ നി​യ​മ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യാ​ണ് ആ​ണ​വോ​ർ​ജ പ്ലാ​ൻ​റി​​െൻറ പ്ര​വ​ർ​ത്ത​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabigulf news
News Summary - abudabi-uae-gulf news
Next Story