Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി...

അബൂദബി വിമാനത്താവളത്തിൽ വീൽചെയറും സ്​മാർട്ട്​ ആവുന്നു

text_fields
bookmark_border
അബൂദബി വിമാനത്താവളത്തിൽ വീൽചെയറും സ്​മാർട്ട്​ ആവുന്നു
cancel
camera_alt?????? ??? ????????? ?????????? ???????????, ?????? ??????????? ???????

ദുബൈ: ഏറ്റവും മികച്ച വിമാനത്താവളങ്ങളും ഏറ്റവും മികച്ച വിമാന സർവീസും ഒരുക്കുന്ന യു.എ.ഇയുടെ വിമാനത്താവളങ്ങളിൽ സ്​മാർട്ട്​ വീൽ ചെയറുകളും ഉരുളാൻ ഒരുങ്ങുന്നു. സ്വയം ചലിക്കുന്ന വീൽ ചെയറുകളുടെ പരീക്ഷണം തലസ്​ഥാന നഗരിയായ അബൂദ ബിയിലെ അന്താരാഷ്​ട്ര വിമാനത്താവളത്തിലാണ്​ സംഘടിപ്പിച്ചത്​. അബൂദബി വിമാനത്താവളത്തിലെ പുതിയ മിഡ്​ഫീൽഡ്​ ടെർമ ിനലി​​െൻറ ഉദ്​ഘാടനത്തിന്​ മുന്നോടിയായി അബൂദബി വിമാനത്താവളവും ഇത്തിഹാദ്​ എയർവേയ്​സും ചേർന്നാണ്​ പരീക്ഷണം നടത്തിയത്​.

മേഖലയിൽ ഇതാദ്യമായാണ്​ ഇത്തരമൊരു സംവിധാനമൊരുങ്ങുന്നത്​. ശാരീരിക പ്രതിസന്ധികളുള്ള യാത്രക്കാർക്ക്​ പര സഹായം കൂടാതെ വിമാനത്തിൽ നിന്ന്​ ഇറങ്ങുവാനും മുന്നോട്ടു നീങ്ങുവാനും പുതിയ വീൽചെയർ സഹായിക്കും. അത്യാധുനിക സാ​േങ്കതിക വിദ്യ ഉൾച്ചേർത്ത വീൽ ചെയറിൽ ബോർഡിങ്​ സമയം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാവും. ഒാ​േട്ടാമാറ്റിക്​ ബ്രേക്കും വഴിയിൽ മാർഗ തടസങ്ങളുണ്ടെങ്കിൽ കണ്ടെത്താൻ സെൻസറുകളും ഉൾപ്പെടുത്തിയിട്ടുണ്ടാവും. ഇൗ വർഷം അവസാനം വരെ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി പൂർണ പ്രവർത്തന സജ്ജവും സുരക്ഷിതവുമാണ്​ എന്ന്​ ഉറപ്പു വരുത്തിയ ശേഷമാവും സ്​മാർട്ട്​ വീൽചെയർ ഒൗദ്യോഗികമായി വിതരണം ചെയ്​തു തുടങ്ങുക.

നിലവിൽ 200 ലേറെ യാത്രക്കാരെങ്കിലും ദിവസേന അബൂദബി വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്​. പരീക്ഷണ പ്രവർത്തനങ്ങൾ വിജയകരമായി അവസാനിച്ചാലുടൻ യാത്രക്കാർക്ക്​ പുതു സംവിധാനം നൽകും. ശാരീരിക വ്യതിയാനങ്ങൾ ഇല്ലാത്ത ആളുകളെ ഇരുത്തിയാണ്​ നിലവിൽ പരീക്ഷണങ്ങൾ നടത്തി വരുന്നത്​. അവസാന ഘട്ടത്തിൽ ശാരീരിക വ്യതിയാനങ്ങൾ ഉള്ള ആളുകളെ ഇരുത്തി ടെർമിനലുകളിലൂടെയും ഡ്യുട്ടിഫ്രീ ഷോപ്പുകളിലൂടെയും എയർപോർട്ട്​ ഗേറ്റ​ുകളിലൂടെയും പ്രശ്​നരഹിതമായി സഞ്ചരിച്ച്​ മുന്നോട്ടുപോകാൻ ആവുന്നുണ്ട്​ എന്ന്​ ഉറപ്പാക്കും.

യാത്രക്കാർ വിമാനത്തിൽ കയറിക്കഴിഞ്ഞാൽ ഇൗ യ​ന്ത്രക്കസേരകൾ സ്വയമേവ തിരിച്ച്​ കളക്​ഷൻ പോയിൻറിലേക്ക്​ ഉരുണ്ട്​ എത്തും എന്നതും സവിശേഷതയാണ്​. അബൂദബി വിമാനത്താവളത്തിനും ഇത്തിഹാദിനും പുറമെ വൈദ്യുതി വാഹന സ്​ഥാപനമായ വിൽ, വിവര സാ​േങ്കതിക കമ്പനിയായ സിറ്റ എന്നിവർ ചേർന്നാണ്​ ഇൗ ഉദ്യമം മുന്നോട്ടുനീക്കുന്നതെന്ന്​ ഇത്തിഹാദ്​ എയർവേയ്​സ്​ ഡിജറ്റൽ ^ഇന്നവേഷൻ വിഭാഗം ഡയറക്​ടർ ​ട്രിസ്​റ്റൻ തോമസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabigulf news
News Summary - abudabi-uae-gulf news
Next Story