റെഡ് ബുൾ എയർ റേസ്: യോഷിദെ മുറോയക്ക് വിജയം
text_fieldsഅബൂദബി: അബൂദബിയിൽ നടന്ന റെഡ് ബുൾ എയർ റേസിൽ ജപ്പാെൻറ യോഷിദെ മുറോയ വിജയിയായി . നിലവിലെ ലോക ചാമ്പ്യൻ ചെക് റിപ്പബ്ലിക്കിെൻറ മാർട്ടിൻ സോങ്കയെ 0.003 സെക്കൻറിന് പരാജയപ്പെടുത്തിയാണ് 2019ലെ ആദ്യ സീസണിൽ മുറായോ വിജയം നേടിയത്. യു.എസ്.എയുടെ മൈക്കൽ ഗോലിയൻ മൂന്നാം സ്ഥാനം നേടി. 2017ലെ ലോക ചാമ്പ്യനാണ് യോഷിദെ മുറോയ. നവംബറിലാണ് ഫൈനൽ. ഏരിയൽ മോേട്ടാർ സ്പോർട്ട് സീരീസിൽ ഉൾപ്പെട്ടതാണ് റെഡ് ബുൾ എയർ റേസ്. വേഗത, കൃത്യത, വൈദഗ്ധ്യം എന്നിവ പരീക്ഷിക്കുന്ന കായിക ഇനമാണിത്. 2003ൽ വികസിപ്പിച്ചെടുത്ത ഇൗ എയർ റേസിന് അന്താരാഷ്ട്ര എയറോനോട്ടിക് ഫെഡറേഷെൻറ അംഗീകാരമുണ്ട്. ഇതുവരെ അഞ്ച് വൻകരകളിലായി 90ലധികം റേസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
