അബൂദബി വിമാനത്താവളത്തിെൻറ വാസ്തുശിൽപി പോൾ ആൻഡ്രൂ അന്തരിച്ചു
text_fieldsഅബൂദബി: അബൂദബി വിമാനത്താവളം രൂപകൽപന ചെയ്ത ഫ്രഞ്ച് വാസ്തുശിൽപി പോൾ ആൻഡ്രൂ (80) അന്തരിച്ചു. വിമാനത്താവള രൂപകൽപനയിൽ അഗ്രഗണ്യനായിരുന്ന പോൾ ലോകെത്ത 40ഒാളം വിമാനത്താവളങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. പാരീസിലെ ചാൾസ് ഡി ഗോൾ വിമാനത്താവളം, കെയ്റോ വിമാനത്താവളം, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ടെർമിനൽ മൂന്ന് എന്നിവ ഇവയിൽ ഉൾപ്പെടുന്നു.
ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലെ ഗ്രാൻഡ് നാഷനൽ തിയറ്റർ, ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും ബന്ധിപ്പിക്കുന്ന റെയിൽപാതയായ ഫ്രഞ്ച് ടെർമിനൽ ഒാഫ് ദ ചാനൽ ടണൽ എന്നിവയും ഇദ്ദേഹത്തിെൻറ കൈയൊപ്പ് പതിഞ്ഞവയാണ്. തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ 1938ലാണ് പോൾ ആൻഡ്രൂ ജനിച്ചത്. പ്രശസ്തമായ ദി ബ്യൂസ് ആർട്സ് അക്കാദമിയിൽ അംഗമായിരുന്ന പോളിന് 1977ൽ വാസ്തുശിൽപ വിദ്യയിൽ നാഷനൽ ഗ്രാൻഡ് പ്രിക്സ് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
