Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightധീരയോദ്ധാവിന്​...

ധീരയോദ്ധാവിന്​ അഭിവാദ്യമർപ്പിച്ച്​  രാഷ്​ട്രനായകർ

text_fields
bookmark_border
ധീരയോദ്ധാവിന്​ അഭിവാദ്യമർപ്പിച്ച്​  രാഷ്​ട്രനായകർ
cancel

അബുദബി: യെമനിലെ സമാധാനസേനയിൽ പ്രവർത്തിക്കവെ ഹെലികോപ്​ടർ അപകടത്തിൽ പരിക്കേറ്റ്​ ചികിത്സക്കു ശേഷം രാജ്യത്ത്​ തിരിച്ചെത്തിയ ശൈഖ്​ സായിദ്​ ബിൻ ഹംദാൻ ബിൻ സായിദ്​ ആൽ നഹ്​യാന്​ അഭിവാദ്യവും അനുമോദനവും നേർന്ന്​ രാഷ്​ട്രനായകർ ഒരുമിച്ചു ചേർന്നു. അബൂദബി മജ്​ലിസിൽ ചക്രക്കസേരയിൽ വന്ന സായിദ്​ ബിൻ ഹംദാ​െന യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തുമും അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സർവ്വസൈന്യാധിപനുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനും സ്​നേഹചുംബനം നൽകി എതിരേറ്റു.  ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ റാശിദ്​ ആൽ മക്​തൂമും നിരവധി ശൈഖ്​മാരും സംഗമത്തിൽ പ​െങ്കടുത്തു.രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദി​​​െൻറ പൗത്രനായ  ശൈഖ്​ സായിദ്​ ബിൻ ഹംദാൻ ജർമനിയിലെ ചികിത്സക്ക്​ ശേഷം കഴിഞ്ഞ ദിവസമാണ്​ രാജ്യത്ത്​ തിരിച്ചെത്തിയത്​. ബുർജ്​ ഖലീഫ ഉൾപ്പെടെ രാജ്യത്തെ പ്രധാന നിർമിതികളിലെല്ലാം യോദ്ധാവിന്​ സ്വാഗതമോതി ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsabudabi -gulf news
News Summary - abudabi -uae-gulf news
Next Story