Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയുടെ...

അബൂദബിയുടെ മുഖംമിനുക്കാൻ പുതിയ ശുചീകരണ കാമ്പയിൻ

text_fields
bookmark_border
അബൂദബിയുടെ മുഖംമിനുക്കാൻ പുതിയ ശുചീകരണ കാമ്പയിൻ
cancel

അബൂദബി: അബൂദബി എമിറേറ്ററ്റി​​െൻറ മുഖച്​ഛായ അല​േങ്കാലമാക്കുന്ന തരത്തിൽ മാലിന്യവും മറ്റു വസ്​തുക്കളും നിക്ഷേപിക്കുന്നത്​ ഒഴിവാക്കാൻ പൊതു ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘അബൂദബി ഇമാറാത്തി’ ബോധവത്​കരണ കാമ്പയിന്​ തുടക്കമായി. അബൂദബി മാലിന്യ കൈകാര്യ കേന്ദ്രം തദ്​വീറുമായി സഹകരിച്ച്​ അബൂദബി നഗരസഭ^ഗതാഗത വകുപ്പാണ്​ കാമ്പയിൻ സംഘടിപ്പിക്കുന്നത്​. മാലിന്യം ശരിയായ രീതിയിൽ നീക്കം ചെയ്യുന്നതിന്​ എമിറേറ്റിലെ താമസക്കാരെ ബോധവത്​കരിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ കാമ്പയിൻ ആരംഭിച്ചതെന്ന്​ തദ്​വീർ ആക്​ടിങ്​ ഡയറക്​ടർ ജനറൽ സഇൗദ്​ ആൽ മുഹൈർബി പറഞ്ഞു. 

മാലിന്യം കുറക്കുന്നതി​​െൻറയും സംസ്​കരിക്കുന്നതി​​െൻറയും സ്രോതസ്സിൽ ത​െന്ന തരംതിരിക്കുന്നതി​​െൻറയും പ്രാധാന്യത്തെ കുറിച്ച്​ ബോധ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ ഇത്തരം കാമ്പയിൽ കൊണ്ട്​ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റി​​െൻറ മുഖച്​ഛായ വികൃതമാക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ കണ്ടെത്താൻ താമസ പ്രദേശങ്ങളിൽ ഉദ്യോഗസ്​ഥർ പരിശോധന നടത്തും. അനുചിതമായ മാലിന്യനീക്കം ഒഴിവാക്കി ശുചിത്വമുള്ള ജീവിതപരിസരം കാത്തുസൂക്ഷിക്കുന്നതി​​െൻറ പ്രാധാന്യം ജനങ്ങളെ അറിയിക്കുകയാണ്​ കാമ്പയി​​െൻറ ലക്ഷ്യം. നിശ്ചിത സ്​ഥലങ്ങളിലല്ലാതെ മാലിന്യം നിക്ഷേപിച്ചാലുള്ള പാരിസ്​ഥിതിക അപകടങ്ങളെ കുറിച്ചും കാമ്പയിൻ ബോധവത്​കരണം നടത്തും.

പരിസരം വൃത്തിഹീനമാക്കുകയോ വ്യക്​തികളുടെയോ പൊതു സംവിധാനങ്ങളുടെയോ സുരക്ഷക്ക്​ ഹാനികരമാം വിധം പ്രവർത്തിക്കുകയോ ചെയ്യുന്നത്​ ശ്രദ്ധയിൽ പെട്ടാൽ ജനങ്ങൾക്ക്​ നഗരസഭയുടെ ഹോട്ട്​ലൈൻ നമ്പറയ 993, അബൂദബി സർക്കാറി​​െൻറ സമ്പർക്ക കേന്ദ്രം നമ്പറായ 800555 എന്നിവയിൽ വിളിച്ച്​ വിവരമറിയിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabigulf newsmalayalam news
News Summary - abudabi-uae-gulf news
Next Story